city-gold-ad-for-blogger

ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ ദേശീയ കണ്‍വെന്‍ഷന്‍ 16 ന് പറവൂരില്‍

കാസര്‍കോട്: (www.kasargodvartha.com 13/10/2016) ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ ദേശീയ കണ്‍വെന്‍ഷന്‍ 16 ന് എറണാകുളം നോര്‍ത്ത് പറവൂരില്‍ നടക്കും. വഴിക്കുളങ്ങര ശ്രീ രംഗനാഥാനന്ദ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനം കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി കൃഷ്ണ രാജ് ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ മിഷന്‍ ദേശീയ പ്രസിഡന്റ് ഡോ. ആര്‍ ബാലശങ്കര്‍ അധ്യക്ഷത വഹിക്കും.

ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, പറവൂര്‍ രാകേഷ് തന്ത്രി, എം കെ രാഘവന്‍ എം പി, പ്രൊഫ. റിച്ചാര്‍ഡ് ഹേയ് എം പി, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, സ്വാമി ഗുരുപ്രസാദ് ശിവഗിരി മഠം, റിട്ട. ഡി ജി പി വി ആര്‍ രാജീവന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. വൈകുന്നേരം നാലു മണിക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രമുഖ ദാര്‍ശനിക സാഹിത്യകാരനും ഗ്ലോബല്‍ മിഷന്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറലുമായ ഡോ. ജി അരവിന്ദന്‍ രചിച്ച ശ്രീനാരായണ ഗുരുദേവ കീര്‍ത്തനം ഗവര്‍ണര്‍ പ്രകാശനം ചെയ്യും.

ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ ദേശീയ കണ്‍വെന്‍ഷന്‍ 16 ന് പറവൂരില്‍
ഗ്ലോബല്‍ മിഷന്‍ പ്രസിഡന്റും മുന്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ കെ ശ്രീധരന്‍ അധ്യക്ഷത വഹിക്കും. ഗ്ലോബല്‍ മിഷന്‍ സംസ്ഥാന പ്രസിഡന്റും മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രന്‍, വി ഡി സതീശന്‍ എം എല്‍ എ, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ, ഔഷധി ചെയര്‍മാന്‍ ഡോ. കെ ആര്‍ വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുക്കും. അഞ്ചു മണിക്ക് നമുക്ക് ജാതിയില്ല വിളംബരം സമ്മേളനം കൃഷി വകുപ്പ് മന്ത്രി വി ആര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ വി തോമസ് എം പി അധ്യക്ഷത വഹിക്കും. ബ്രഹ്മശ്രീ സ്വാമി സച്ചിതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാമി ഗുരുരത്‌നം ഞാനതപസി പ്രഭാഷണം നടത്തും. ഗ്ലോബല്‍ മിഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. എം എസ് ഫൈസല്‍ ഖാന്‍ മുഖ്യാതിഥി ആയിരിക്കും.

Keywords : Kasaragod, Programme, Inauguration, Convention, Eranakulam, Paravoor, Sri Narayana Global mission.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia