ഹനുഗിരി ഈശ്വരമംഗലത്ത് ശ്രീരാമന്റെ ഏകശിലാവിഗ്രഹം പ്രതിഷ്ഠക്കൊരുങ്ങി
Feb 2, 2017, 10:02 IST
കാസര്‍കോട്: (www.kasargodvartha.com 02.02.2017) കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഹനുഗിരി ഈശ്വരമംഗലത്ത് ശ്രീരാമന്റെ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ ഏകശിലാ വിഗ്രഹം പ്രതിഷ്ഠയ്ക്കൊരുങ്ങുന്നു. പഞ്ചമുഖി ആഞ്ജനേയ ക്ഷേത്രത്തിലാണ് ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ആഞ്ജനേയ വിഗ്രഹം(ഹനുമാന്‍ സ്വാമി), കോതണ്ഡരാമ വിഗ്രഹം(ശ്രീരാമ വിഗ്രഹം) എന്നിവയുടെ പ്രതിഷ്ഠ 1ജനുവരി 13ന് നടക്കും.
പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ 11 അടി ഉയരമുള്ള പഞ്ചമുഖി ഹനുമാന്‍ സ്വാമിയുടെ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ഏകശിലാ വിഗ്രഹം വിവരണഫലകം ഉള്‍പ്പെടെ രാമായണകഥ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മാനസ ഉദ്യാനവനം, സഞ്ചീവനി വനം, ധ്യാനമന്ദിരം, വാതാമീകി വിഹാര ബാലാശ്രമം, എന്നിവയും, 26 അടി ഉയരമുള്ള ശ്രീരാമ വിഗ്രഹം, ഗോശാല തുടങ്ങിയവയുടെ പ്രതിഷ്ഠയും 11, 12, 13 തീയ്യതികളില്‍ നടക്കും.
2016 ലെ ധര്‍മ്മശ്രീ പുരസ്‌കാരം നാം ഫൗണ്ടേഷന്‍ സ്ഥാപകനും വിരമിച്ച ജവാനും നടനുമായ നാനാ പടേക്കറിന് 11 ന് വൈകുന്നേരം 5 മണിക്ക് സമര്‍പ്പിക്കും. 2017 ലെ പുരസ്‌കാരം റിട്ട.ജസ്റ്റിസ് കെ.ടി.ശങ്കറിന് 12 തീയ്യതി കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വജുഭായ്ബാല സമര്‍പ്പിക്കും. 12ന് കേന്ദ്രമന്ത്രി ടി.വി.സദാനന്ദ ഗൗഡ, സുരേഷ് ഗോപി എം.പി, കേശവാനന്ദ ഭാരതി സ്വാമിജി, മൈസൂര്‍ മഹാറാണി പ്രമേദാ ദേവി ഉടയേര്‍, രാജാവ് യദുവീര ചാമരാജ ഉടയോര്‍, അബേയ് ചന്ദ്ര, ടി.ശ്യാം ഭട്ട്, ഡോ.മോഹന ആള്‍വ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലെ പരിപാടികളില്‍ സംബന്ധിക്കും. 13 ന് ഉച്ചയ്ക്ക് 12 മണിക്ക് വിഗ്രഹ പ്രതിഷ്ഠ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ രവീശ തന്ത്രി കുണ്ടാര്‍, ആഘോഷ കമ്മറ്റി പ്രസിഡണ്ട് അച്യുത മുടത്തായ. വൈസ് പ്രസിഡണ്ട് നാരായണ റായ്, കമ്മറ്റിയംഗവും വിദ്യാശ്രീ സ്‌കൂള്‍ സെക്രട്ടറിയുമായ രങ്കനാഥ ഷേണായി, കണ്‍വീനര്‍ ശിവരാമ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Temple, Festival, Award, Sreerama, Idol, Hanugiri Ishwaramangala, Ravisha Thantri Kuntar, School Secretary, Sreeramans new idol in hanugiri ishwaramangala.