city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയാളത്തില്‍ അനായസമായി സംസാരിക്കാന്‍ കഴിയുമോ? എങ്കില്‍ വരൂ...സമ്മാനം നേടൂ

കാസര്‍കോട്: (www.kasargodvartha.com 30.10.2019) നിങ്ങള്‍ മലയാളത്തില്‍ അനായസമായി സംസാരിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരനാണോ? എങ്കില്‍ നവംബര്‍ അഞ്ചിന്  കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 1.30 ന് സംഘടിപ്പിക്കുന്ന വാഗ്ദ്ധോരണി മത്സരത്തില്‍ പങ്കെടുത്ത് സമ്മാനം നേടാം. സംഘാടകര്‍ നല്‍കുന്ന വിഷയത്തെകുറിച്ച് ഒരു മിനുട്ട് നേരം തുടര്‍ച്ചയായി മലയാളത്തില്‍ സംസാരിക്കുന്നതില്‍ മികവ് കാട്ടുന്നവരെയാണ് വിജയിയായി തെരഞ്ഞെടുക്കുക.

വിജയികളെ കാത്തിരിക്കുന്നത് കൈ നിറയെ സമ്മാനങ്ങളാണ്. മലയാളദിനാചരണം, ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍  ആണ് വാഗ്ദ്ധോരണി മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പേര് നല്‍കണം.ഫോണ്‍ 04994 255145.

മൊബൈലില്‍ ഫോട്ടോ എടുക്കൂ, സമ്മാനം നേടു...

മലയാള ദിനാചരണം, ഭരണ ഭാഷാ വാരാഘോഷം എന്നിവയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍  സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും നേര്‍ക്കാഴ്ച എന്ന പേരില്‍  മൊബൈല്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. മലയാളവുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയെടുത്ത മൗലികമായ ഫോട്ടോകളാണ് മത്സരത്തിന് അയക്കേണ്ടത്. വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതോ, മറ്റുള്ളവര്‍ എടുത്തതോ ആയ ഫോട്ടോകള്‍ മത്സരത്തിന് അയക്കരുത്.8 547860180 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് ഫോട്ടോ നവംബര്‍ നാലിന് വൈകീട്ട് അഞ്ചിനകം അയക്കണം. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ ഉള്‍പ്പെടുത്തി കളകട്റേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ ആറിന് ഉച്ചയ്ക്ക് 1.30 മുതല്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കും. വിജയികള്‍ക്ക് ആകര്‍ഷമായ സമ്മാനങ്ങള്‍ ലഭിക്കും.

മലയാളത്തില്‍ അനായസമായി സംസാരിക്കാന്‍ കഴിയുമോ? എങ്കില്‍ വരൂ...സമ്മാനം നേടൂ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Spot speech competition in Collectorate
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia