Honoring Ceremony | അത്തക്‌രീം ആത്മീയ സമ്മേളനം ജനുവരി 6ന് തളങ്കരയില്‍; സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾക്ക് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആദരവ് സമർപ്പിക്കും

● ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ചടങ്ങിന് നേതൃത്വം നൽകും.
● 4.30ന് മദനീയം ആത്മീയ സമ്മേളനം ആരംഭിക്കും.
● സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ പരിപാടിക്ക് തുടക്കമാകും.
കാസർകോട്: (KasrgodVartha) പ്രമുഖ പണ്ഡിതനും മുഹിമ്മാത്ത് ശരീഅത്ത് കോളജ് പ്രിൻസിപ്പലും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റുമായ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾക്ക് ശിഷ്യ സമൂഹം ഒരുക്കുന്ന അത്തക് രീം ആദരവും മദനീയം ആത്മീയ സമ്മേളനവും ജനുവരി ആറിന് തളങ്കര മാലിക് ദീനാര്‍ നഗറിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
40 വർഷമായി പള്ളി ദർസുകളിലും സ്ഥാപനങ്ങളിലുമായി നൂറുക്കണക്കിന് പണ്ഡിതന്മാർക്ക് വിജ്ഞാനം പകർന്നു നൽകിയ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ വൈജ്ഞാനിക സേവനം മുൻനിർത്തിയാണ് പൂർവ വിദ്യാർത്ഥി സംഘടനയായ 'റാബിത' ആദരവ് നൽകുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ചടങ്ങിന് നേതൃത്വം നൽകും. രാവിലെ 10 മണിക്ക് സ്വാഗത സംഘം ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവം പതാക ഉയർത്തും.
മൂന്ന് മണിക്ക് ബുര്‍ദ മജ്‌ലിസ് ആരംഭിക്കും. നാല് മണിക്ക് നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ മഖ്ബറ സിയാറത്തിന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മുഹിമ്മാത്തില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തളങ്കരയിലേക്ക് ആനയിക്കും. 4.30ന് മദനീയം ആത്മീയ സമ്മേളനം ആരംഭിക്കും. ശേഷം സയ്യിദ് മാലിക് ദീനാര്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ പരിപാടിക്ക് തുടക്കമാകും. സ്വാഗതസംഘം ജനറല്‍ കവീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറയും. സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പൽ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ആമുഖ പ്രഭാഷണവും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ റാബിത ജനറല്‍ സെക്രട്ടറി മദനീയം അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം സന്ദേശ പ്രഭാഷണവും നടത്തും.
അത്തക് രീം ആദരിക്കല്‍ ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് ആദരവ് സമര്‍പ്പണം നടത്തും. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി അനുമോദന പ്രഭാഷണവും സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണവും നടത്തും. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം, ഡോ. അബ്ദുറഷീദ് സൈനി കക്കിഞ്ചെ സംസാരിക്കും.
സമസ്ത കര്‍ണാടക പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, ജനറല്‍ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ മജീദ് ബാഖവി തളങ്കര, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ സുള്ള്യ, സയ്യിദ് അബ്ദുറഹ്‌മാന്‍ ഷഹീര്‍ അല്‍ ബുഖാരി പൊസോട്ട്, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ശംസുദ്ദീന്‍ ബാഅലവി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ബി എസ് അബ്ദല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് പി ഹംസ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുറഹ്‌മാന്‍ അഹ്‌സനി, ഉസ്മാന്‍ ഹാജി ചെന്നാര്‍, ജമാല്‍ സഖാഫി ആദൂര്‍, റഈസ് മുഈനി സംബന്ധിക്കും. റാബിത സെക്രട്ടറി ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി നന്ദി ആശംസിക്കും.
വാർത്താസമ്മേളനത്തിൽ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, മദനീയം അബ്ദുൽ ലതീഫ് സഖാഫി കാന്തപുരം, അബ്ബാസ് മിസ്ബാഹി ഊജംപദവ്, സിദ്ദീഖ് സഖാഫി കുണ്ടംകുഴി, അഷ്‌റഫ് സഖാഫി തലേക്കുന്ന്, ഹാഫിസ് സജ്ജാദ് ഹിമമി ആദൂർ എന്നിവർ പങ്കെടുത്തു.
#SayyidHasnulAhdal, #SpiritualConference, #Thalankara, #KanhpuramMusliyar, #HonoringCeremony, #Rabith