city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.പി ഫണ്ട്: 2.63 കോടി ചെലവഴിച്ചു

എം.പി ഫണ്ട്: 2.63 കോടി ചെലവഴിച്ചു
കാസര്‍കോട്: പി.കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 2009-2012 വര്‍ഷത്തില്‍ 2.63 കോടി രൂപ വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചതായി ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അറിയിച്ചു. ഈ കാലയളവില്‍ ജില്ലയ്ക്ക് ലഭിച്ച 3 കോടിരൂപയില്‍ നിന്നാണ് ഇത്രയും തുക ചെലവഴിച്ചത്. വിനിയോഗ ശതമാനം 87.66 ആണ്. ഇതുവരെയായി 180 പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. അതില്‍ 75 പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. 105 പ്രവര്‍ത്തികള്‍ നിര്‍വ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

2004-2009 കാലയളവില്‍ ജില്ലയില്‍ ഭരണാനുമതി നല്‍കിയ 328 പ്രവര്‍ത്തികളില്‍ മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചു ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനം കൈവരിച്ചിരുന്നു. ഈ കാലയളവില്‍ 6.40 കോടി രൂപയുടെ പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിച്ചത്. എം.പി ഫണ്ട് വിനിയോഗത്തില്‍ ജില്ലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം കൈവരിക്കുന്നതിന് ആത്മാര്‍ത്ഥമായി സഹകരിച്ച മുഴുവന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും പി.കരുണാകരന്‍ എം.പിയും ജില്ലാ കളക്ടറും അഭിനന്ദിച്ചു.

Keywords: Spent, 2.63 crore, P.Karunakaran, MP Fund, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia