Award | സ്പീഡ് വേ ഗ്രൂപ്പ് വിദ്യാഭ്യാസ അവാർഡ് ദാനം ജനുവരി 19ന്; ഉന്നത വിജയികൾക്ക് സ്വർണമെഡലും അനുമോദനവും

● രാജ് മോഹൻ ഉണ്ണിത്താൻ എംപി സ്വർണ മെഡൽ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യും
● സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടാകും
● മണ്ണാർക്കാട് ഖാരിരിയ്യ ഖവാലി ഗ്രൂപ്പിന്റെ ഖവാലി മെഹ്ഫിലും ഉണ്ടായിരിക്കും
കാസർകോട്: (KasargodVartha) ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജമാഅത്ത് കമ്മിറ്റിയുടെയും യുഎഇ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്പീഡ് വേ ഇൻ്റർനാഷണൽ ഗ്രൂപ്പ് വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് ജനുവരി 19ന് വൈകുന്നേരം നാല് മണിക്ക് ഉദുമ പടിഞ്ഞാർ ജെംസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉദുമ പഞ്ചായത്ത് തലത്തിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും, ജെംസ് സ്കൂളിൽ നിന്നും പത്താം തരത്തിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, അൽ മദ്രസത്തുൽ ഇസ്ലാമിയയിൽ നിന്ന് പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയവർക്കും സ്വർണമെഡൽ വിതരണം ചെയ്യും.
ഉദുമ പടിഞ്ഞാർ മഹല്ല് പരിധിയിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ സെക്കൻഡറി, ഹയർ സെക്കൻഡറി, ബിരുദ, ബിരുദാനന്തര തലങ്ങളിൽ ഉന്നത വിജയം നേടിയവർക്കും, ജെംസ് സ്കൂളിൽ നിന്നും എൽകെജി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും, അൽ മദ്രസത്തുൽ ഇസ്ലാമിയയിൽ നിന്ന് ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉന്നത വിജയം നേടിയവർക്കും, എൽഎസ്എസ് സ്കോളർഷിപ്പ് നേടിയവർക്കും, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ജെംസ് സ്കൂൾ വിദ്യാർത്ഥികൾക്കും അവാർഡ് നൽകും.
വൈകുന്നേരം നാല് മണിക്ക് ഉദുമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി ഉദ്ഘാടനം നിർവഹിക്കും. യുഎഇ കമ്മിറ്റി ഓഡിറ്റർ ഷാഫി തോട്ടപ്പാടി അധ്യക്ഷത വഹിക്കും. ഉദുമ പടിഞ്ഞാർ ജമാഅത്ത് ഖത്തീബ് മുഹമ്മദ് ബല്ല്യ റഷാദി പ്രഭാഷണം നടത്തും. ഉദുമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂബക്കർ, പഞ്ചായത്ത് മെമ്പർമാരായ എൻ ചന്ദ്രൻ, കെ ശകുന്തള, ജലീൽ കാപ്പിൽ, ജെംസ് സ്കൂൾ പിടിഎ പ്രസിഡൻ്റ് സഫിയ സമീർ, മദ്രസ പിടിഎ വൈസ് പ്രസിഡൻ്റ് പിഎം അബ്ദുല്ലക്കുഞ്ഞി എന്നിവർ സംസാരിക്കും.
6.30ന് നടക്കുന്ന സ്വർണ മെഡൽ വിതരണ ചടങ്ങ് രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കെകെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും. ഉദുമ പടിഞ്ഞാർ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ പ്രാർത്ഥന നടത്തും. കാസർകോട് ഡിഡിഇ ടി വി മധുസൂദനൻ മുഖ്യാതിഥിയും, സ്പീഡ് വേ ഇൻ്റർനാഷണൽ ഗ്രൂപ്പ് എംഡി അബ്ദുല്ലക്കുഞ്ഞി ഹാജി സ്പീഡ് വേ വിശിഷ്ടാതിഥിയുമാകും. അഡ്വ. നജ്മ തബ്ഷിറ മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡോടുകൂടി മികച്ച പ്രകടനം കൈവരിച്ച ജെംസ് സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും, മണ്ണാർക്കാട് ഖാരിരിയ്യ ഖവാലി ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഖവാലി മെഹ്ഫിലും അരങ്ങേറും. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ ഉമർ ഫാറൂഖ് കോട്ടക്കുന്ന്, ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ എം സാഹിദ്, വൈസ് പ്രസിഡൻ്റ് അബ്ദുൽ റഹ്‌മാൻ സഫർ, വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ഷാഫി മാസ്റ്റർ കുദ്റോളി, ദുബൈ കമ്മിറ്റി ജനറൽ സെക്രട്ടറി കെഎ റഊഫ് ഫാറൂഖ്, യുഎഇ കമ്മിറ്റി ഓഡിറ്റർ ഷാഫി തോട്ടപ്പാടി എന്നിവർ പങ്കെടുത്തു.
#SpeedwayAwards #EducationAwards #StudentAchievement #Uduma #Kasaragod #KeralaEducation