Awards | വർണാഭമായ ചടങ്ങിൽ സ്പീഡ് വേ ഗ്രൂപ്പ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

● ഉദുമ പഞ്ചായത്തിന്റെ പരിധിയിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ്.
● ചടങ്ങ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
● യുഎഇ കമ്മിറ്റി ഓഡിറ്റർ ഷാഫി തോട്ടപ്പാടി അധ്യക്ഷനായി.
● സ്വർണ മെഡൽ വിതരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു.
ഉദുമ: (KasargodVartha) പടിഞ്ഞാർ മുഹ്‌യുദ്ദീൻ ജമാഅത്ത് കമ്മിറ്റിയുടെയും യുഎഇ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്പീഡ് വേ ഇൻ്റർനാഷണൽ ഗ്രൂപ്പ് വിദ്യാഭ്യാസ അവാർഡ് ദാനം ഉദുമ പടിഞ്ഞാർ ജെംസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വർണാഭമായി നടന്നു. ഉദുമ പഞ്ചായത്തിന്റെ പരിധിയിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് ജെംസ് സ്കൂളിൽ നിന്നും പത്താം ക്ലാസിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, അൽ മദ്രസത്തുൽ ഇസ്ലാമിയയിൽ നിന്ന് പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയവർക്കും സ്വർണ മെഡൽ വിതരണം ചെയ്തു.
ഉദുമ പടിഞ്ഞാർ മഹല്ല് പരിധിയിൽ നിന്നുമുള്ള എസ് എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ സെക്കൻഡറി, ഹയർ സെക്കൻഡറി, ബിരുദ, ബിരുദാനന്തര തലങ്ങളിൽ ഉന്നത വിജയം നേടിയവർക്കും, ജെംസ് സ്കൂളിൽ നിന്നും എൽ കെ ജി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും, അൽ മദ്രസത്തുൽ ഇസ്ലാമിയയിൽ നിന്ന് ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉന്നത വിജയം നേടിയവർക്കും, എൽഎസ്എസ് സ്കോളർഷിപ്പ് നേടിയവർക്കും, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ജെംസ് സ്കൂൾ വിദ്യാർത്ഥികൾക്കും അവാർഡ് നൽകി.
ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. യുഎഇ കമ്മിറ്റി ഓഡിറ്റർ ഷാഫി തോട്ടപ്പാടി അധ്യക്ഷനായി. ഉദുമ പടിഞ്ഞാർ ജമാഅത്ത് ഖത്തീബ് മുഹമ്മദ് ബല്ല്യ റഷാദി പ്രഭാഷണം നടത്തി. ഉദുമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂബക്കർ, പഞ്ചായത്ത് മെമ്പർമാരായ എൻ. ചന്ദ്രൻ, കെ. ശകുന്തള, ജലീൽ കാപ്പിൽ, ജെംസ് സ്കൂൾ പി.ടി.എ പ്രസിഡണ്ട് സഫിയ സമീർ, മദ്രസ പി.ടി.എ വൈസ് പ്രസിഡണ്ട് പി. എം. അബ്ദുല്ലക്കുഞ്ഞി പ്രസംഗിച്ചു.
സ്വർണ മെഡൽ വിതരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ. കെ. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഉദുമ പടിഞ്ഞാർ ഖാസി സി. എ. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാർ പ്രാർത്ഥന നടത്തി. കാസർകോട് ഡിഡിഇ ടി. വി. മധുസൂദനൻ മുഖ്യാതിഥിയും, സ്പീഡ് വേ ഇൻ്റർനാഷണൽ ഗ്രൂപ്പ് എം.ഡി. അബ്ദുല്ലക്കുഞ്ഞി ഹാജി സ്പീഡ് വേ വിശിഷ്ടാതിഥിയുമായി. അഡ്വ. നജ്മ തബ്ഷിറ മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. എം. സാഹിദ്, ട്രഷറർ കെ. മുഹമ്മദ് ഷാഫി ഹാജി, സദർ മുഅല്ലിം അബൂബക്കർ മൗലവി വിളയിൽ, ജെംസ് പ്രിൻസിപ്പൽ സി. എം. ഹരിദാസ്, അബ്ദുൽ റഹ്‌മാൻ സഫർ, അഹമ്മദ് ഷറിൻ, പികെ അഷ്റഫ്, കെ. എ. ഹനീഫ, കെ. വി. അഷ്റഫ്, കെ. എം. അബ്ദുൽ ഖാദർ, ഷാഫി കുദ്‌റോളി, സിറാജ് തച്ചരക്കുന്ന്, കെ. എ. അഷ്റഫ്, പി. എം. ഷബീർ, പി. എം. നൗഷാദ് പ്രസംഗിച്ചു.
തുടർന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടി മികച്ച പ്രകടനം കൈവരിച്ച ജെംസ് സ്കൂൾ വിദ്യാർത്ഥികളുടെ പരിപാടികളും മണ്ണാർക്കാട് ഖാരിരിയ്യ ഖവാലി ഗ്രൂപ്പ് അവതരിച്ച ഖവാലി മെഹ്ഫിലും അരങ്ങേറി.
#EducationAwards #KeralaNews #SpeedwayGroup #UAECommittee #StudentAchievements #GoldMedals