city-gold-ad-for-blogger

2000 മുതല്‍ 2017 വരെയുള്ള സാമുദായിക സംഘര്‍ഷ കേസുകളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു

കാസര്‍കോട്: (www.kasargodvartha.com 30.09.2017) 2000 മുതല്‍ 2017 വരെയുള്ള സാമുദായിക സംഘര്‍ഷ കേസുകളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. കാസര്‍കോട് ടൗണ്‍ സിഐ അബ്ദുര്‍ റഹീമിന്റെ മേല്‍നോട്ടത്തില്‍ ട്രാഫിക് എസ് ഐ പുരുഷോത്തമന്‍, എ എസ് ഐമാരായ കെ.പി.വി രാജീവന്‍, ജനാര്‍ദനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുകുമാരന്‍, സുരേഷന്‍ ക്ലായിക്കോട് എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് രൂപീകരിച്ചത്.

ഇത്തരം കേസുകളില്‍ പല പ്രതികളും പോലീസിന്റെ വലയ്ക്ക് പുറത്താണുള്ളത്. ചിലര്‍ നാട്ടിലില്ലെന്നും മറ്റു ചിലര്‍ ഗള്‍ഫിലാണെന്നുമാണ് കേസുകളില്‍ റിപോര്‍ട്ടുള്ളത്. പ്രതികള്‍ യഥാസമയം ഹാജരാകാത്തതു മൂലം കേസ് നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് പ്രത്യേക സ്‌ക്വാഡ് ഇതേ കുറിച്ച് പരിശോധിക്കുന്നത്. മുഴുവന്‍ കേസുകളിലും പരിശോധന നടത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് പ്രത്യേക സംഘം സി ഐക്ക് കൈമാറും.

കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സാമുദായിക സംഘര്‍ഷ കേസുകളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
2000 മുതല്‍ 2017 വരെയുള്ള സാമുദായിക സംഘര്‍ഷ കേസുകളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, case, Attack, Assault, Police, Special-squad, Special Police squad for investigating communal criminal cases
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia