city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഡോക്ടര്‍മാ­രുടെ ഒഴി­വു­കള്‍ നിക­ത്താന്‍ പ്രത്യേക നിയ­മന പാക്കേജ് നട­പ്പി­ലാക്കും'

'ഡോക്ടര്‍മാ­രുടെ ഒഴി­വു­കള്‍ നിക­ത്താന്‍ പ്രത്യേക നിയ­മന പാക്കേജ് നട­പ്പി­ലാക്കും'
കാസര്‍­കോട്: ജില്ല­യിലെ ആശുപ­ത്രി­ക­ളില്‍ ഡോക്ടര്‍മാ­രുടെ ഒഴി­വു­കള്‍ നിക­ത്താന്‍ പ്രത്യേക നിയ­മന പാക്കേജ് നട­പ്പി­ലാ­ക്കു­മെന്ന് ആരോഗ്യ വകുപ്പ് മന്ത്രി എസ്.ശിവ­കു­മാര്‍ അറി­യി­ച്ചു. ഒഴി­വു­കള്‍ നിക­ത്താന്‍ പി.­എ­സ്.സി ലിസ്റ്റില്‍ നിന്നും നിയ­മനം നട­ത്തുന്നതി­നു­പു­റമെ എന്‍ ആര്‍ എച്ച് എം മുഖേ­നയും ഒഴി­വു­കളില്‍ ഡോക്ടര്‍മാരെ നിയ­മി­ക്കും.

നില­വി­ലുള്ള 125 അസി­സ്റ്റന്റ് സര്‍ജന്മാരെ സ്‌പെഷ­ലിസ്റ്റ് ഡോക്ടര്‍മാ­രായി പ്രമോട്ട് ചെയ്തി­ട്ടു­ണ്ട്. പി എസ് സി ലിസ്റ്റില്‍ 1800 ഡോക്ടര്‍ ഉദ്യോ­ഗാര്‍ത്ഥി­ക­ളാ­ണുള്ളത്. ഇതില്‍ നിന്നും 200 ഡോക്ടര്‍മാരെ നിയമിക്കാന്‍ മെയ് 22ന് കൗണ്‍സി­ലിംഗ് നട­ത്തും.

ജന­റല്‍ ആസ്പ­ത്രി­യുടെ സ്ഥല സൗക­ര്യ­പ്രശ്‌നം പരി­ഹ­രി­ക്കാന്‍ ഒരു കെട്ടിടം കൂടി നിര്‍മ്മി­ക്കും. ഇതിന് ബജ­റ്റില്‍ തുക നീക്കി­വെ­ച്ചി­ട്ടു­ണ്ട്. ആസ്പ­ത്രി­യില്‍ റാംപ് സൗകര്യം ഏര്‍പ്പെ­ടു­ത്താനും നട­പടി എടു­ക്കും. എന്‍ഡോ­സള്‍ഫാന്‍ പുന­ര­ധി­വാസ ദുരി­താ­ശ്വാസ പദ്ധ­തി­കള്‍ക്കായി 176 കോടി രൂപ ആവ­ശ്യ­മാണ്. ഇതിന് ആവ­ശ്യ­മായ പര­മാ­വധി തുക കേന്ദ്ര­ത്തില്‍ നിന്നും ലഭ്യ­മാ­ക്കാന്‍ നട­പടി സ്വീക­രി­ക്കും. പദ്ധ­തി­യെ­ക്കു­റിച്ച് സര്‍ക്കാര്‍ ഗൗര­വ­മായി ചര്‍ച്ച നട­ത്തി­യി­ട്ടു­ണ്ട്. ഇതി­നകം എന്‍ഡോ­സള്‍ഫാന്‍ മുഖേന മരിച്ച 650 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കി­യി­ട്ടു­ണ്ട്.

മഴ­ക്കാ­ല­രോ­ഗ­ങ്ങളും പകര്‍ച്ചവ്യാധി­കളും തട­യാന്‍ സംസ്ഥാ­ന­മാകെ 17­-ാം തീയ്യതി ശുചിത്വ ദിന­മായി ആച­രി­ക്കും. ആരോ­ഗ്യ­വ­കു­പ്പ്, എന്‍ ആര്‍ എച്ച് എം, തദ്ദേശഭരണ സ്ഥാപന­ങ്ങള്‍, സന്നദ്ധ സംഘ­ട­ന­കള്‍ തുട­ങ്ങി­യ­വ­യുടെ സഹ­ക­ര­ണ­ത്തോ­ടെ­യാണ് പരി­പാടി നട­പ്പി­ലാ­ക്കു­ക. വാര്‍ഡ് തോറും ശുചീ­ക­ര­ണ­പ്ര­വൃ­ത്തി­കള്‍ നട­ത്താന്‍ 25000 രൂപ അനു­വ­ദിക്കുമെന്നും മന്ത്രി വ്യക്ത­മാ­ക്കി.

ജന­റല്‍ ആശുപത്രി സന്ദര്‍ശിച്ച മന്ത്രി പ്രസവ വാര്‍ഡ്, സ്ത്രീക­ളുടെ വാര്‍ഡ്, കുട്ടി­ക­ളുടെ വാര്‍ഡ്, പേവാര്‍ഡ്, ഐ.­സി.­യു, ഓപ്പ­റേ­ഷന്‍ തീയേ­റ്റര്‍ തുട­ങ്ങി­യ­വ സന്ദര്‍ശി­ച്ച് പരി­ശോ­ധന നട­ത്തി. മന്ത്രി­യോ­ടൊപ്പം എന്‍.­എ.­നെ­ല്ലി­ക്കു­ന്ന് എം.­എല്‍.­എ, ഡി.­എം.ഒ ഇ.­രാ­ഘ­വന്‍, എന്‍.­ആര്‍.­എ­ച്ച്.എം പ്രോഗ്രം മാനേ­ജര്‍ ഡോ.മുഹ­മ്മദ് ­അ­ഷീല്‍, ഡോ. നാരാ­യണ നായ­ക്ക്, പി.­ഗം­ഗാ­ധ­രന്‍ നായര്‍, ആര്‍.­ഗം­ഗാ­ധ­രന്‍ തുട­ങ്ങി­യ­വരും ഉണ്ടാ­യി­രുന്നു.

Keywords: Kasaragod, Doctor, Minister S. Shivakumar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia