city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാട്ടാന ശല്യം: കൊട്ടന്‍കുഴിയില്‍ വനംവകുപ്പിന്റെ പ്രത്യേക സേന

കാട്ടാന ശല്യം: കൊട്ടന്‍കുഴിയില്‍ വനംവകുപ്പിന്റെ പ്രത്യേക സേന
മുള്ളേരിയ: കാട്ടാനയെ തുരത്താന്‍ കൊട്ടന്‍കുഴിയില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം. തളിപ്പറമ്പ് റീജ്യണല്‍ ഓഫീസിന് കീഴിലെ ഫോറസ്റ്റര്‍ എം ഷൈനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആനകളെ തുരത്താനുള്ള പരിശ്രമത്തിലാണ്. ആറ് കാട്ടാനകളുണ്ടായതില്‍ അഞ്ചെണ്ണത്തിനെയും തുരത്തി. കൂട്ടം തെറ്റിയ ഒരാന കൊട്ടംകുഴി, പാണ്ടി ഭാഗത്തെ കാട്ടിലുണ്ട്.

അതേസമയം ശനിയാഴ്ച രാത്രിയില്‍ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു. കൊട്ടംകുഴിയിലെ നാരായണന്‍ മണിയാണിയുടെ വീട്ടുവളപ്പിലെ അമ്പതോളം കുലച്ച വാഴ, ഒരു തെങ്ങ്, നാല് കവുങ്ങിന്‍ തൈ എന്നിവ നശിപ്പിച്ചു. രാത്രി പന്ത്രണ്ടോടെ ശബ്ദം കേട്ട് നാരായണന്‍ പുറത്തിറങ്ങിയപ്പോഴാണ് വീടിന് പത്തുമീറ്റര്‍ അകലെയുള്ള തോട്ടത്തില്‍ ആന കൃഷി നശിപ്പിക്കുന്നത് കണ്ടത്. വാഴകള്‍ നശിപ്പിച്ച ശേഷം സമീപത്തുള്ള കാട്ടിലേക്ക് മടങ്ങി.

ആന ശല്യം കാരണം പുരയിടവും കൃഷിസ്ഥലവും ഉപേക്ഷിച്ചുപോകേണ്ട ഗതികേടിലാണ് മലയോരത്തെ കര്‍ഷകര്‍. മരണം മുന്നില്‍കണ്ടാണ് ഇവരുടെ ജീവിതം. ദേലംപാടി പഞ്ചായത്തിലെ പാണ്ടി, കാറഡുക്കയിലെ കൊട്ടംകുഴി, മുളിയാര്‍ പഞ്ചായത്തിലെ കാനത്തൂര്‍, നെയ്യംകയ തുടങ്ങിയ പ്രദേശത്തെ പ്രധാന കൃഷിയിടങ്ങളെല്ലാം ആന നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടും അര്‍ഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കൃഷിക്കാര്‍ക്ക് പരാതിയുണ്ട്. വനാതിര്‍ത്തിയായതിനാല്‍ കുരങ്ങ്, പന്നി എന്നിവയുടെ ശല്യവും രൂക്ഷമാണ്.

കര്‍ണാടകയില്‍നിന്ന് പുഴ കടന്നെത്തിയതാണ് ആനകളെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പയസ്വിനി പുഴയില്‍ വെള്ളം കൂടിയതാകാം പുഴ കടന്ന് കാട്ടാന കാട്ടിലേക്ക് പോകാത്തതിന് കാരണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വനംവകുപ്പിന്റെ പ്രവര്‍ത്തനം ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

ആവശ്യമായ സംവിധാനങ്ങളില്ലാത്തതാണ് ഇതിന് കാരണം. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യേക സേന മാത്രമാണുള്ളത്. കണ്ണൂര്‍ മാട്ടറ, കാലഞ്ചി, ആറളം, കൊട്ടിയൂര്‍ എന്നിവിടങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ ശല്യമുണ്ടായാല്‍ നിയന്ത്രിക്കാന്‍ കഴിയില്ല. ഒരോ ജില്ലയ്ക്കും പ്രത്യേകം ആര്‍ആര്‍ടിയെ നിയമിക്കണമെന്ന ആവശ്യവും അവഗണിക്കുകയാണ്.

Keywords: Elephant, Mulleria, Forest department, Special team, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia