ഓണത്തിനു വ്യാജമദ്യം തടയാന്‍ ഒരു മാസത്തെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും
Aug 5, 2014, 17:20 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2014) ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ അനധികൃത മദ്യം, സ്പിരിറ്റ്, വ്യാജചാരായം, മയക്കുമരുന്ന്, പാന്‍മസാല എന്നിവയുടെ കടത്ത്, ഉപഭോഗം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. വനമേഖലയിലും കോളനികളിലും വ്യാജമദ്യനിര്‍മ്മാണകേന്ദ്രങ്ങള്‍ പ്രത്യേക നിരീക്ഷണത്തിലാക്കി മദ്യവില്‍പ്പന നടത്തുന്നവരെ പിടികൂടി കര്‍ശന നടപടി എടുക്കും. വാഹന പരിശോധനയും രാത്രകാല പട്രോളിംഗും ശക്തമാക്കും. ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. വ്യാജമദ്യലോബികളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുവാന്‍ ആഗസ്ത് 12 മുതല്‍ സപ്തംബര്‍ 12 വരെ ജില്ലയില്‍ സ്‌പെഷ്യല്‍ ഡ്രൈവ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
വിശ്വസനീയമായ വിവരം ലഭിക്കുന്ന മുറയ്ക്ക് സ്‌ട്രൈക്കിംഗ് പാര്‍ട്ടികള്‍ മിന്നല്‍ റെയ്ഡുകള്‍ സംഘടിപ്പിക്കും. വ്യാജചാരായം, അനധികൃത മദ്യവില്‍പ്പന മായം ചേര്‍ത്ത കളള്, മയക്കുമരുന്നുകളുടെ ഉപയോഗം, വിപണനം എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അധികൃതരെ വിളിച്ചറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഈ കാലയളവില്‍ പ്രവര്‍ത്തിക്കുന്നതാണ്. കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പര്‍ 04994 256728 .
മറ്റു ഫോണ്‍ നമ്പറുകള്‍ ക്രമത്തില്‍: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കാസര്‍കോട്-9447178066, അസി.എക്‌സൈസ് കമ്മീഷണര്‍, കാസര്‍കോട്- 9496002874, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കാസര്‍കോട്- 04994 267060, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കാസര്‍കോട്- 04994 255332, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ഹോസ്ദുര്‍ഗ്ഗ്- 04672 204125, എക്‌സൈസ് റെയിഞ്ച് ഓഫീസ്, കാസര്‍കോട്- 04994 257541, എക്‌സൈസ് റെയിഞ്ച് ഓഫീസ് കുമ്പള- 04998 213837, എക്‌സൈസ് റെയിഞ്ച് ഓഫീസ്, ബദിയടുക്ക- 04994 261950, എക്‌സൈസ് റെയിഞ്ച് ഓഫീസ് ബന്തടുക്ക- 04994 205364, എക്‌സൈസ് റെയിഞ്ച് ഓഫീസ്, ഹോസ്ദുര്‍ഗ്ഗ് - 04672 204533, എക്‌സൈസ് റെയിഞ്ച് ഓഫീസ് നീലേശ്വര- 04672 283174, എക്‌സൈസ് ചെക്ക്‌പോസ്റ്റ് ബങ്കരമഞ്ചേശ്വരം- 04998 273800.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: kasaragod, Kerala, കേരളം, arrest, Police, Liquor, Contractors, Criminal, Onam, Celebration, Excise
Advertisement: