കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യാന്‍ കാസര്‍കോട്ട് പ്രത്യേക കോടതി പ്രവര്‍ത്തനം തുടങ്ങി
Jun 27, 2015, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 27/06/2015) കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ കാസര്‍കോട്ട് പ്രത്യേക കോടതി പ്രവര്‍ത്തനം തുടങ്ങി. കുട്ടികള്‍ക്കെതിരെയുള്ള ലൈഗീംക അതിക്രമക്കേസുകള്‍ ഇതുവരെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ആണ് കേസുകള്‍ കൈകാര്യം ചെയ്യുക. ഈ കോടതിയെ ഇനി കുട്ടികളുടെ പ്രത്യേക കോടതിയായാണ് അറിയപ്പെടുക. ടി.പി. സുരേഷ് ബാബുവാണ് സ്‌പെഷ്യല്‍ കോടതിയുടെ ജഡ്ജി.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമ കേസുകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കി ശിക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് പ്രത്യേക കോടതിയിലൂടെ ലക്ഷ്യം വെക്കുന്നത്. കാസര്‍കോട്ട് നിലവില്‍ 104 ലൈംഗീകാതിക്രമ കേസുകളാണ് ഉള്ളത്. 14 കേസുകള്‍ അന്വേഷണ ഘട്ടത്തിലും.
കേന്ദ്രസര്‍ക്കാറിന്റെ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് 2012 പ്രകാരമാണ് പ്രത്യേക കോടതി സ്ഥാപിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കോടതി സ്ഥാപിച്ചു കൊണ്ടു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഏപ്രില്‍ ഏഴിന് ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെയാണ് പ്രത്യേക കോടതി നിലവില്‍ വന്നത്.
കാസര്‍കോട്ടെ പ്രത്യേക കോടതിയില്‍ ആദ്യമായി എത്തിയ കേസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച കേസാണ്. ഈ കേസില്‍ പ്രതിയായ അബ്ദുല്‍ ഹമീദിനെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, court, Special Court, Case, Molesting, Students, Special court for juvenile case, Ojeen.
Advertisement: