city-gold-ad-for-blogger

കഞ്ചാവ് കടത്താന്‍ വാഹനങ്ങളില്‍ രഹസ്യ അറ: യുവാവ് അറസ്റ്റില്‍


കാസര്‍കോട്: കഞ്ചാവ് വിതരണം ചെയ്യുന്നതിന് വാഹനങ്ങളില്‍ പ്രത്യേക അറകളുണ്ടാക്കിക്കൊടുക്കുന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി അടിമാലി ലച്ചിപ്ലാവ് ചാറ്റുപാറയിലെ കെ.ജി. റോയി(42)യാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ. സുരേഷ്ബാബുവും സംഘവുമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം കഞ്ചാവ് കടത്തുന്നതിനിടയില്‍ പിടിയിലായവരെ ചോദ്യംചെയ്യുന്നതിനിടയിലാണ് റോയിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കഞ്ചാവ് കടത്താന്‍ വാഹനങ്ങളില്‍ രഹസ്യ അറ: യുവാവ് അറസ്റ്റില്‍
File Photo
റോയിയെ അറസ്റ്റുചെയ്ത സംഘത്തില്‍ എസ്‌ഐ കെ. സുകുമാരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ എം. രാജീവന്‍, കെ. കമലാക്ഷന്‍, കെ. മഹേന്ദ്രന്‍, സുനില്‍ എബ്രഹാം, കെ. രാജേഷ് എന്നിവണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Police, arrest, DYSP, court, case, Car, Remand,

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia