city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ്-19: അടുത്ത രണ്ടാഴ്ച നിര്‍ണായകം, കാസര്‍കോടിനുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ കര്‍ശനമായി നടപ്പാക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് ശര്‍മ

കാസര്‍കോട്:  (www.kasargodvartha.com 05.04.2020) കോവിഡ്- 19 വ്യാപനം തടയുന്നതിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച കാസര്‍കോട് ജില്ലയ്ക്കു വേണ്ടിയുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ കര്‍ശനമായി നടപ്പാക്കുമെന്ന് സ്പെഷ്യല്‍ ഓഫീസറായ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിനു ശേഷം കളക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വ്യാപനത്തിനുള്ള സാധ്യതകള്‍ പരമാവധി കുറക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കും. നിലവില്‍ ഡബിള്‍ ലോക് ഡൗണ്‍ നടപ്പാക്കിയ പഞ്ചായത്തുകള്‍ക്ക് പുറമേ കൂടുതല്‍ കോവിഡ് ബാധിതരെ കണ്ടെത്തിയ മറ്റു പ്രദേശങ്ങളിലും കൂടുതല്‍ കര്‍ശന നടപടികള്‍ പോലീസ് കൈകൊള്ളും. രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടവരുടെ സാമ്പിള്‍ ശേഖരണവും പരിശോധനയും കൂടുതല്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

കൂടുതല്‍ സാമ്പിള്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ ഡി എം ഒ നടപടി സ്വീകരിക്കും. അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ഐ ജി വിജയ് സാഖറെ ഉത്തര മേഖല ഐജി അശോക് യാദവ്, ജില്ലാകളക്ടര്‍ ഡോ. ഡി.സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി എസ് സാബു, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, എ ഡി എം എന്‍ ദേവിദാസ് ഡി എം ഒ ഡോ.എ.വി. രാംദാസ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. എ.ടി മനോജ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ രജികുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡ്-19: അടുത്ത രണ്ടാഴ്ച നിര്‍ണായകം, കാസര്‍കോടിനുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ കര്‍ശനമായി നടപ്പാക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് ശര്‍മ



Keywords: Kasaragod, Kerala, News, COVID-19, Minister, District, Police, Patient's, centre, collection, Special action plan for Kasargod will be strictly implemented: Special Officer Alkesh Sharma

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia