ഒരു വ്യക്തി ആരായിത്തീരണമെന്ന് നിശ്ചയിക്കേണ്ടത് ആ വ്യക്തിയാണ്: എസ്.പി, എസ്. സുരേന്ദ്രന്‍
May 29, 2012, 12:18 IST
കാസര്‍കോട്: ഒരു വ്യക്തി ആരായിത്തീരണമെന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തിയാണെന്നും ആ നിര്‍ണ്ണയം അവന്റെ കൌമാരദശയില്‍ തന്നെ നടക്കുന്നുണ്ടെന്നും കാസര്‍കോട് ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ പറഞ്ഞു. ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അച്ചടക്കം പഠനത്തിലും ജീവിതത്തിലും എന്ന വിഷയത്തില്‍ പത്താം ക്ളാസിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ളാസ് നല്‍കുകയായിരുന്നു അദ്ദേഹം. നാളെ ലോകമൊട്ടുക്കും ഖ്യാതി നേടുന്നവര്‍ നിങ്ങള്‍ക്കിടയിലുണ്ട്. അത് നിങ്ങളുടെ ചില തെറ്റായ തീരുമാനങ്ങളാല്‍ മുളയിലെ നുള്ളിപ്പോകാം. അതിനെ ലക്ഷ്യത്തിലെത്തിക്കേണ്ട ബാധ്യത ഇപ്പോഴെ നിങ്ങളില്‍ അധിഷ്ടിതമായിട്ടുണ്ട്. ശൂക്ഷിക്കേണ്ടത് നിങ്ങളാണെന്നദ്ദേഹമവരെ ഓര്‍മ്മപ്പെടുത്തി.
ആക്രമ വാസന കണ്ടാല്‍ പോലീസിന് നടപടിയെടുക്കേണ്ടി വരും. അത് ചിലപ്പോള്‍ നശിപ്പിക്കുന്നത് ആ വ്യക്തിയുടെ ഭാവി തന്നെയാവും. കരുതലോടെയിരിക്കണമെന്നും എസ് സുരേന്ദ്രന്‍ കുട്ടികളോട് ആഹ്വാനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ എസ്. മുഹമ്മദ്കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി നഗരസഭാ സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വാഡ് മെമ്പര്‍ രൂപാറാണി ആശംസകളര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ് എം. ബി അനിതാഭായ് സ്വാഗതവും സറ്റാഫ് സെക്രട്ടറി ടി.വി. നാരായണന്‍ നന്ദിയും പറഞ്ഞു.
Keywords: SP, S. Surendran, GHSS Kasaragod