city-gold-ad-for-blogger

ബി.എസ്. അബ്ദുല്ല സാഹിബ് സ്മരണിക പുറത്തിറക്കുന്നു

ചെമ്മനാട്: (www.kasargodvartha.com 16.09.2014) സാമൂഹിക - സാംസ്‌കാരിക - വിദ്യാഭ്യാസ - രാഷ്ട്രീയ - വികസന മേഖലയില്‍ നിറസാന്നിധ്യമായിരുന്ന മര്‍ഹൂം ബി.എസ്. അബ്ദുല്ല സാഹിബിന് സ്മരണിക ഇറക്കാന്‍ ചെമ്മനാട് സി.എച്ച്.സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുളള നിരവധിപേര്‍ സംബന്ധിച്ചു. സി.ടി. അഹമ്മദലി ചെയര്‍മാനും കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി.എല്‍. അബ്ദുല്ല കൈന്താര്‍, കെ.ടി.എം. ജമാല്‍, എം.എച്ച്. സീതി, സി.എല്‍ ഹമീദ്, സി.ടി. അബ്ദുല്‍ ഖാദര്‍, നാസര്‍ കുരിക്കള്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും, കെ.ടി. നിയാസ് ജനറല്‍ കണ്‍വീനറും, എന്‍.എ.ബദറുല്‍ മുനീര്‍, പി.എം. അബ്ദുല്ല, എം.എ. സിദ്ധീഖ്, മുസ്തഫ മച്ചിനടുക്കം, മനാഫ് സി.എ, സയ്യിദ് എസ്.എ എന്നിവര്‍ കണ്‍വീനര്‍മാരും, മുസ്തഫ സി.എം ട്രഷററും, ചീഫ് എഡിറ്ററായി റഹ്മാന്‍ തായലങ്ങാടിയുമാണ്. എച്ച് എ. മുഹമ്മദ് മാസ്റ്റര്‍, വിനോദ്കുമാര്‍ പെരുമ്പള, സി.എല്‍. ഹമീദ്, സി.എല്‍ അബ്ബാസ്, മുകുന്ദന്‍ മാസ്റ്റര്‍, അഷറഫ് കൈന്താര്‍, ഷരീഫ് കുരിക്കള്‍, നാസര്‍ കുരിക്കള്‍ എന്നിവര്‍ ഉള്‍പെട്ട സംഘാടക സമിതിയും രൂപീകരിച്ചു.

യോഗത്തില്‍ സി.എച്ച്. സെന്റര്‍ വൈസ് പ്രസിഡണ്ട് കെ.ടി.എം. ജമാല്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ പത്രപ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു. എച്ച്.എ മുഹമ്മദ് മാസ്റ്റര്‍, വിനോദ്കുമാര്‍ പെരുമ്പള, എം.എച്ച്. സീതി, കെ. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, സി.എല്‍. അബ്ദുല്ല കൈന്താര്‍, സി.എല്‍. ഹമീദ്, സി.എല്‍ അബ്ബാസ്, മുകുന്ദന്‍  മാസ്റ്റര്‍, അഷറഫ് കൈന്താര്‍, നാസര്‍ കുരിക്കള്‍, പി.എം. അബ്ദുര്‍ റഹ്മാന്‍, ബദറുല്‍ മുനീര്‍, എ.എ. താജുദ്ദീന്‍, മുസ്തഫ മച്ചിനടുക്കം, എ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. കെ.ടി. നിയാസ് സ്വാഗതവും അബ്ദുല്ല. പി.എം. നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബി.എസ്. അബ്ദുല്ല സാഹിബ് സ്മരണിക പുറത്തിറക്കുന്നു

Keywords : Chemnad, C.H-center, Kasaragod, B.S Abdulla Saheb, Smaranika. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia