city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷിപ്പണിക്കും ഉത്തരേന്ത്യക്കാര്‍; മലയോര വ്യാപാരികള്‍ ഹിന്ദിപഠിക്കുന്നു

കൃഷിപ്പണിക്കും ഉത്തരേന്ത്യക്കാര്‍; മലയോര വ്യാപാരികള്‍ ഹിന്ദിപഠിക്കുന്നു
പരപ്പ: ആദ്യകാല കുടിയേറ്റങ്ങളെ അനുസ്മരിപ്പിക്കും വിധം മലയോര മേഖലകളിലേക്ക് വന്‍തോതില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം. വടക്കന്‍ മലബാറിലേക്ക് അറുപതുകളിലും എഴുപതുകളിലും നടന്ന വന്‍തോതിലുള്ള കര്‍ഷക കുടിയേറ്റം കഴിഞ്ഞാല്‍ ഇത്തരത്തിലുള്ളതല്ലെങ്കിലും അതിനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് കാര്‍ഷിക ജോലികള്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ വരവ്.

മുന്‍കാലങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളിയെന്നും പാണ്ടിയെന്നും വിളിപ്പേര് വിളിക്കുന്ന തമിഴന്‍ മാത്രമായിരുന്നു. ഇന്ന് സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു, തമിഴര്‍ ഏറെക്കുറെ അപ്രത്യക്ഷമായ മലയാളികളുടെ തൊഴില്‍ ഇടങ്ങളില്‍ ഉത്തരേന്ത്യക്കാര്‍ക്കു പുറമെ നേപ്പാളിയും സാധാരണമായി മാറി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, ആസ്സാം, മണിപ്പാല്‍, ത്രിപുര, മേഘാലയ എന്നിവിടങ്ങളില്‍ നിന്നുള്ളവരും മലയോരങ്ങളില്‍ കൃഷിപ്പണികളടക്കം സജീവമായി കഴിഞ്ഞിരിക്കുന്നു. തുടക്കത്തില്‍ നഗരങ്ങളില്‍ മാത്രം ജോലി നോക്കിയിരുന്ന ഹിന്ദി ഭായ് മാര്‍ക്ക് ഇപ്പോള്‍ മലയോരത്തിന്റെ മുക്കും മൂലയുംവരെ സുപരിചിതമായിരിക്കുന്നു. തുടക്കത്തില്‍ റോഡ്, ടാറിങ്, കരിങ്കല്‍ ക്വാറികള്‍, ചെങ്കല്‍ഖനനം, മാര്‍ബിള്‍ ടൈല്‍സ് വര്‍ക്കുകള്‍, കെട്ടിട നിര്‍മ്മാണം എന്നീ തൊഴില്‍ മേഖലകളില്‍ മാത്രം ഒതുങ്ങി കൂടിയിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ കാര്‍ഷിക ജോലികളും ചിര പരിചിതമായിരിക്കുന്നു.

റബ്ബര്‍ ടാപ്പിങ്, തെങ്ങിന് തടം തുറക്കല്‍, റബ്ബര്‍തൈകളുടെ പരിചരണം, എന്നുവേണ്ട പച്ചക്കറി കൃഷിയിറക്കാനും ഉത്തരേന്ത്യക്കാര്‍ സജീവമായിട്ടുണ്ട്. സ്വദേശികളായ തൊഴിലാളികളുടെ ലഭ്യതകുറവും വര്‍ദ്ധിച്ച പ്രതിഫലവുമാണ് കര്‍ഷകരെ ഉത്തരേന്ത്യന്‍ തൊഴിലാളികളിലേക്ക് ആകര്‍ഷിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ ഹിന്ദി ഭാഷ മലയോരത്തെ ജനങ്ങള്‍ക്ക് അജ്ഞാതമായിരുന്നെങ്കില്‍ ഇപ്പോള്‍ മലയോരത്തെ നിരവധിയാളുകള്‍ക്ക് ഹിന്ദി വശമായി കഴിഞ്ഞു.

വര്‍ദ്ധിച്ചു വരുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നുമുള്ള കച്ചവടം ലക്ഷ്യമാക്കി മലയോരത്തെ വ്യാപാരികളില്‍ ചിലര്‍ ഹിന്ദി ഭാഷാ പഠനവും ആരംഭിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് മറ്റ് ഭാഷകള്‍ വഴങ്ങുന്നത് പോലെ മറ്റുള്ള ഭാഷക്കാര്‍ക്ക് വളരെ പെട്ടെന്ന് മലയാളം വശമാകില്ലായെന്നതിനാല്‍ ഹിന്ദി വശമാക്കിയിരുന്നാലെ കച്ചവടം പിടിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വ്യാപാരികള്‍ പറയുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ ഈ തോതിലുള്ള വര്‍ദ്ധന കേരളത്തിന്റെയാകെ തന്നെ സാംസ്‌കാരിക മുഖച്ഛായ മാറ്റിയെടുക്കുന്നതിന് കാരണമാകുമെന്നതില്‍ സംശയമില്ല.

Keywords:  South Indians, Employees, Farming, Highrange, Parappa, Kasaragod


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia