സൗത്ത് ഇന്ത്യന്‍ കബഡി ടൂര്‍ണമെന്റ് 29ന്
Apr 26, 2012, 16:30 IST
കാസര്‍കോട്: സിപിഐ എം ബാര ലോക്കല്‍ കമ്മിറ്റി 29ന് മാങ്ങാട്ട് സൗത്ത് ഇന്ത്യന്‍ കബഡി ടൂര്‍ണമെന്റ് സംഘടിപ്പിക്കും. പകല്‍ മൂന്നിന് കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) ഉദ്ഘാടനം ചെയ്യും. സൗത്ത് ഇന്ത്യയിലെ ക്ഷണിക്കപ്പെട്ട എട്ട് പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും നാലും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20000, 10000, 5000, 2500 എന്നീ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.
Keywords: Kabadi-tournament, Kasaragod