city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗത്ത് ഇന്ത്യന്‍ കബഡി: ഫ്രണ്ട്‌സ് ബംഗളൂരു ജേതാക്കള്‍

സൗത്ത് ഇന്ത്യന്‍ കബഡി: ഫ്രണ്ട്‌സ് ബംഗളൂരു ജേതാക്കള്‍
സൗത്ത് ഇന്ത്യ കബഡി ടൂര്‍ണമെന്റില്‍ ജേതാക്കളായ ഫണ്ട്‌സ് ബംഗളൂരിന് പി വി കുഞ്ഞമ്പു ട്രോഫി നല്‍കുന്നു
ഉദുമ: സിപിഐ എം ബാര ലോക്കല്‍ കമ്മിറ്റി സംഘടിപ്പിപ്പിച്ച സൗത്ത് ഇന്ത്യന്‍ കബഡി ഫെസ്റ്റില്‍ ഫ്രണ്ട്‌സ് ബംഗളൂരു ജേതാക്കളായി. വിശ്വഭാരതി പരിയാരം രണ്ടും സുേര്യാദയം നീലാങ്കര മൂന്നും എ കെ ജി മാങ്ങാട് നാലും സ്ഥാനം നേടി.
കെ കുഞ്ഞിരാമന്‍ എംഎല്‍എ മത്സരം ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കല്‍ സെക്രട്ടറി എം കെ വിജയന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി, വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍, പി മണിമോഹന്‍, മൊയ്തീന്‍കുഞ്ഞി കളനാട്, ബി ബാലകൃഷ്ണന്‍, ഹമീദ് മാങ്ങാട്, ആയിഷ, അബു മാങ്ങാട് എന്നിവര്‍ സംസാരിച്ചു. പി ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗം പി വി കെ അരമങ്ങാനം സമ്മാനം നല്‍കി. ഉദ്ഘാടനത്തിന് മുന്നോടിയായി ടീമംഗങ്ങളെ ആനയിച്ച് ഘോഷയാത്രയുണ്ടായി.

Keywords: Kasaragod, Uduma, Kabadi, Tournament, Winner, South Indian Kabadi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia