city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ജനസംസ്‌കൃതി' ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 21.01.2017) 'ജനസംസ്‌കൃതി' ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കേരളാ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഒമ്പത് മുതല്‍ 11 വരെ കാസര്‍കോട് ടൗണ്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസ്് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയ്ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

സജീന്ദ്രന്‍ കാറഡുക്കയാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. മലയാളത്തിനു പുറമെ കര്‍ണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രമുഖ കലാകാരന്മാരും എഴുത്തുകാരും സാംസ്‌കാരികോത്സവത്തില്‍ സംബന്ധിക്കും. 14 ജില്ലകളില്‍ നിന്നുമുള്ള തെരെഞ്ഞുക്കപ്പെട്ട പ്രധിനിധികള്‍ക്ക് പുറമെ ജില്ലയിലെ 300 ഗ്രാമീണ ലൈബ്രറി പ്രവര്‍ത്തകരും സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കും.

'ജനസംസ്‌കൃതി' ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു


യോഗത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പിവികെ പനയാല്‍, സംസ്ഥാന ലൈബ്രറി അംഗം ഇ ജനാര്‍ദ്ദനന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വിനോദ്കുമാര്‍ പെരുമ്പള, താലൂക്ക് സെക്രട്ടറി പി ദാമോദരന്‍, എം ഒ വര്‍ഗീസ്, ടി കെ രാജന്‍, സി എല്‍ ഹമീദ്, വി വി പ്രഭാകരന്‍, കെ വി കുമാരന്‍, കെ ഭാസ്‌കരന്‍, പി വി കുഞ്ഞമ്പു, പി പ്രദീപ്, കെ കുഞ്ഞമ്പു, എം പദ്മാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords:  Kerala, kasaragod, Logo, Release, Celebration, Programme, N.A.Nellikunnu, MLA, Press Club, District Collector, South Indian cultural Festival's logo released

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia