city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗത്ത് ചിത്താരി ഗവ. എല്‍.പി സ്‌കൂള്‍ വാര്‍ഷികം നാടിന്റെ ആഘോഷമായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.02.2016) പതിനായിരങ്ങള്‍ക്ക് അറിവിന്റെ അടിത്തറ പാകി എട്ടര പതിറ്റാണ്ട് പിന്നിട്ട സൗത്ത് ചിത്താരി ഗവ. എല്‍.പി സ്‌കൂളിന്റെ 85-ാം വാര്‍ഷികാഘോഷവും കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും ഉത്സവാന്തരീക്ഷത്തില്‍ നടന്നു. വൈകുന്നേരം നാല് മണിക്ക് വാര്‍ഷികാഘോഷ കമ്മിറ്റി ചെയര്‍മാന്‍ വണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് എം എല്‍ എ. ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഫോക്കസ് പദ്ധതി തുടര്‍ പ്രവര്‍ത്തന ഉദ്ഘാടനം അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ദാമോദരന്‍ നിര്‍വഹിച്ചു. മെട്രോ മുഹമ്മദ് ഹാജി മുഖ്യാതിഥിയായിരുന്നു. വത്സന്‍ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിന്റെ വികസനത്തില്‍ എന്നും ഒപ്പം നിന്ന് പ്രവര്‍ത്തിച്ച ഇ ചന്ദ്രശേഖരന്‍ എം എല്‍ എയ്ക്ക് പരിപാടിയില്‍ ഉപഹാര സമര്‍പണം നടത്തി.

സി. പങ്കജാക്ഷി ടീച്ചര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, വാര്‍ഡ് മെമ്പര്‍ പി.പി നസീമ ടീച്ചര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. രവിവര്‍മന്‍, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, സി.എം ഖാദര്‍ ഹാജി, എം.എച്ച് മുഹമ്മദ്കുഞ്ഞി ഹാജി, എം.കെ മുഹമ്മദ് കുഞ്ഞി, സി.പി സുബൈര്‍, ഇസ്ഹാഖ് ഹാജി, കൃഷ്ണന്‍ താനത്തിങ്കാല്‍, രാഘവന്‍ കൂളിക്കാട്, ഹസന്‍ മാസ്റ്റര്‍, സി.കെ മുഹമ്മദ്കുഞ്ഞി, സുമയ്യ കെ, ലിസി കെ.കെ, മമ്മൂട്ടി മാസ്റ്റര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

ദിനേശന്‍ ടി.കെ സ്വാഗതവും സി.കെ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു. രാവിലെ മുതല്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടന്നു. രാത്രി ഒപ്പനയും നാടന്‍പാട്ടും തിരുവാതിരയും കൈരളി ചാനല്‍ പട്ടുറുമാല്‍ താരം സുഹൈല്‍ എം.സിയും മീഡിയവണ്‍ ചാനലിലെ പതിനാലാം രാവ് താരം ശ്രുതി എന്നിവരുടെ കരോക്ക ഗാനമേളയും തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.                              

സൗത്ത് ചിത്താരി ഗവ. എല്‍.പി സ്‌കൂള്‍ വാര്‍ഷികം നാടിന്റെ ആഘോഷമായി


Keywords:  Kanhangad, Chithari, Anniversary, Inauguration, Kasaragod, South Chithari Govt.LP School anniversary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia