city-gold-ad-for-blogger

മകന്റെ വേര്‍പാട് മുഹമ്മദിനെ രോഗിയാക്കി

മകന്റെ വേര്‍പാട് മുഹമ്മദിനെ രോഗിയാക്കി
എരുതുംകടവിലെ മുഹമ്മദ് ചായക്കടയില്‍
കാസര്‍കോട്: എരുതുംകടവിലെ മുഹമ്മദ് - റുഖിയ ദമ്പതികള്‍ക്ക് മൂന്നാമത്തെ മകനായ അബ്ദുന്നാസറിനെയാണ് വിമാനദുരന്തത്തില്‍ നഷ്ടമായത്. മകന്‍ നഷ്ടപ്പെട്ടതിന്റെ ആഘാതം മുഹമ്മദിനെ രോഗിയാക്കി. വിദ്യാനഗര്‍ കോളജിന് സമീപം തട്ടുകട നടത്തുകയാണ് ഇപ്പോള്‍ മുഹമ്മദ്.
അബ്ദുല്‍ നാസര്‍ കറാമയിലെ ഒരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

സഹോദരങ്ങളായ ആയിഷത്ത് നജിയയുടേയും, ഫാറൂഖിന്റേയും കല്ല്യാണത്തിനായി ഒന്നര വര്‍ഷത്തെ ഗള്‍ഫ് വാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് വിധി നാസറിനെ തട്ടിയെടുത്തത്. മുഹമ്മദ് കൂലിപ്പണി എടുത്തു വരികയായിരുന്നു. മകന്റെ വേര്‍പാട് ഇപ്പോള്‍ പിതാവിനെ തളര്‍ത്തി. ഇപ്പോള്‍ കുറച്ച് സമയമായി തട്ടുകട തുടങ്ങിയിട്ട്. ആരോഗ്യപ്രശ്‌നങ്ങള്‍മൂലം കൂലിപ്പണി വിട്ടു. തട്ടുകടയില്‍ ചായ ഏന്തുന്നതിനിടയില്‍ മുഹമ്മദ് പറഞ്ഞു.

നഷ്ടപരിഹാരം ലഭിച്ചുവോ എന്ന ചോദ്യത്തിന് പലരില്‍ നിന്നുള്ള കേട്ടറിവും പത്രത്തില്‍ നിന്നും കിട്ടുന്ന കാര്യങ്ങളെ അറിയുന്നുള്ളൂ. നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ഇതിനായി എയര്‍ ഇന്ത്യയുടെ സംഘം തങ്ങള്‍ക്ക് ഒരു വിവരവും നല്‍കിയിട്ടില്ലെന്നും മുഹമ്മദ് വിതുമ്പലോടെ പറയുന്നു.

ബി.പി.എല്‍ കാര്‍ഡുണ്ടെങ്കില്‍ എയര്‍ ഇന്ത്യ സൗജന്യ വിമാന ടിക്കറ്റ് നല്‍കുമോ?

Keywords: Mangalore air crash, Kasaragod, Muhammed, Tea stall, Vidyanagar

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia