city-gold-ad-for-blogger

പിതാവിന്റെ ഉദ്വേഗം നിറഞ്ഞ വിജയത്തില്‍ ആഹ്ലാദം മൂത്ത് മകന്‍ പൊട്ടിക്കരഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 19/05/2016) ജയത്തിനും തോല്‍വിക്കുമിടയിലെ നൂല്‍പ്പാലത്തിലൂടെ കടന്നുപോകവെ 89 വോട്ടിന് പിതാവ് ജയിച്ചു എന്നറിഞ്ഞപ്പാള്‍ സന്തോഷത്തില്‍ മകന്‍ പൊട്ടിക്കരഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും വിജയിച്ച പിബി അബ്ദുര്‍റസാഖിന്റെ മകന്‍ ഷഫീഖ് റസാഖ് ആണ് പിതാവിനെ കെട്ടിപ്പിടിച്ച് മുത്തം നല്‍കി പൊട്ടിക്കരഞ്ഞത്. ഇത് കണ്ടുനിന്ന ലീഗ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സന്തോഷവും വികാരവും അടയ്ക്കാനായില്ല.

അവര്‍ പി ബി അബ്ദുര്‍റസാഖിനെ തോളിലേറ്റി പ്രകടനവുമായി നീങ്ങി. പി ബി അബ്ദുര്‍ റസാഖ് ആദ്യം 89 വോട്ടിന് വിജയിച്ചതായി പ്രഖ്യാപനം വന്നിരുന്നു. തൊട്ടുപിറകെ എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപിയിലെ കെ സുരേന്ദ്രന്‍ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ടതോടെ ജയപരാജയം സംബന്ധിച്ച ആശങ്കയും ആകാംക്ഷയും നിറഞ്ഞു നിന്നു. റീക്കൗണ്ടിംഗിലൂടെ പി ബി വിജയിച്ചതോടെയാണ് മകന്‍ ഷഫീഖിന്റെ സന്തോഷം അണപൊട്ടിയത്. പൊട്ടിക്കരഞ്ഞ് കെട്ടിപ്പിടിച്ച് പിതാവിന് മുത്തം നല്‍കിയത് ധന്യ മുഹൂര്‍ത്തമായിരുന്നു. ബിജെപി മഞ്ചേശ്വരത്ത് അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം അവസാനം വരെ ശക്തമായിരുന്നു.

ഫലങ്ങള്‍ മാറിമാറി വന്നതോടെ പി ബിയുടെ നെഞ്ചിടിപ്പും വര്‍ധിച്ചു. കുറച്ചു സമയം അദ്ദേഹം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് മാറി വീട്ടിലെത്തി വിശ്രമിക്കുകയും ചെയ്തു. പീന്നീട് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയപ്പോഴാണ് ഏറ്റവും വിലയേറിയ 89 വോട്ടിന് അദ്ദേഹം വിജയിച്ചത്.
പിതാവിന്റെ ഉദ്വേഗം നിറഞ്ഞ വിജയത്തില്‍ ആഹ്ലാദം മൂത്ത് മകന്‍ പൊട്ടിക്കരഞ്ഞു

Keywords: Kasaragod, Manjeshwaram, Father, P.B. Abdul Razak, IUML, Muslim-league, winners, Celebration, Vidya Nagar, Re counting.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia