അമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മകന്‍ റിമാന്‍ഡില്‍
Dec 15, 2012, 19:45 IST

പരപ്പ തോടഞ്ചാലിലെ രവി(35)യെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്.
തോടഞ്ചാലിലെ ചിരുത(55)യെയാണ് രവി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മദ്യലഹരിയില്‍ പുലര്‍ച്ചെ രവി ചിരുതയുമായി വഴക്ക് കൂടുകയായിരുന്നു. ഇതിനിടയില്‍ രവി വാക്കത്തി എടുത്തതോടെ ചിരുത അടുത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് ഓടുകയും കുഴഞ്ഞ് വീഴുകയും ചെയ്തു.
തുടര്‍ന്നാണ് രവി ചിരുതയെ വാക്കത്തികൊണ്ട് വെട്ടിയത്. ചിരുതയുടെ നിലവിളി കേട്ട് പരിസരവാസികള്‍ എത്തുമ്പോഴേക്കും രവി ഓടി മറയുകയായിരുന്നു. പിന്നീട് പരപ്പ ടൗണില്‍ വെച്ചാണ് രവിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. വെള്ളിയാഴ്ച പോലീസ് രവിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
രവി നിത്യവും മദ്യപിച്ച് വന്ന് ചിരുതയെ ഉപദ്രവിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചിരുതയുടെ പരാതിയില്‍ രവിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
Keywords : Kasaragod, Vellarikundu, Son, Attack, Police, Case, Mother, Ravi, Chirutha, Liquor, Hospital, Parappa, Court, Kerala, Malayalam News, Son remanded on mother's death