city-gold-ad-for-blogger
Aster MIMS 10/10/2023

മുന്‍ കൗണ്‍സിലറുടെ മകന്റെ വിവാഹ ക്ഷണക്കത്ത് വൈറല്‍

കാസര്‍കോട്: (www.kasargodvartha.com 13.03.2020) വിവാഹ ക്ഷണക്കത്തുകള്‍ രൂപം കൊണ്ടും ചിലവ് കൊണ്ടും പലപ്പോഴും വാര്‍ത്തയില്‍ നിറയാറുണ്ട്. എന്നാല്‍ ഏറ്റവും ചുരുങ്ങിയ ചിലവില്‍ ഏറ്റവും കൂടുതല്‍ കാലം സൂക്ഷിച്ചുവെക്കാവുന്ന തരത്തിലുള്ള ഒരു വിവാഹ ക്ഷണക്കത്താണ് ഇപ്പോള്‍ ചര്‍ച്ചയായത്.

കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലറുടെ മകന്റെ വിവാഹ ക്ഷണക്കത്താണ് വൈറലായത്. വിവാഹക്ഷണക്കത്തിലുപരി ഒരു ഇന്‍ഫോര്‍മേഷന്‍ ഡയറക്ടറി തന്നെയായി ഉപയോഗിക്കാവുന്ന കത്താണ് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും നല്‍കിയത്. കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടിയുടെ മകന്‍ തംജീദ് റഈസിന്റെ കല്യാണക്കുറിയാണ് ശ്രദ്ധേയമായത്.

ഏറെ പുതുമയുള്ളതും ഉപകാരപ്രദവുമായ ഒന്നാണ് വിവാഹ ക്ഷണക്കത്ത്. വെഡ്ഡിംഗ് ഡയറക്ടറി എന്ന വാചകത്തോടെ ഒരു കുഞ്ഞുപുസ്തകമായാണ് വിവാഹ ക്ഷണക്കത്ത് ഒരുക്കിയിരിക്കുന്നത്. ബുക്ക്‌ലെറ്റ് കണ്ടാല്‍ തന്നെ ആര്‍ക്കും കൗതുകം തോന്നും. അവശ്യം അറിയേണ്ട ഫോണ്‍ നമ്പറുകളും വിവാഹ ക്ഷണക്കത്തിലെ മറ്റു പേജുകളില്‍ ചേര്‍ത്തിട്ടുണ്ട്. കാസര്‍കോട്ടെയും മംഗളൂരുവിലെയും ആശുപത്രികള്‍, എം പി, എം എല്‍ എമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, പോലീസ് ചീഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍, ഒട്ടുമിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ നമ്പറുകളും ചേര്‍ത്താണ് വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയത്.

ഒരു പൗരന്റെ അത്യാവശ്യ രേഖകളുടെ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കാവുന്ന ഒരു പേജ് ക്ഷണക്കത്തിന്റെ അവസാന ഭാഗത്തുണ്ട്. ആധാര്‍, വോട്ടര്‍ ഐ ഡി, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ഇലക്ട്രിസിറ്റി, വാട്ടര്‍ സപ്ലൈ, കണ്‍സ്യൂമര്‍ നമ്പര്‍,  താമസിക്കുന്ന വീട്, വാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഇ-മെയില്‍ ഐഡി, രക്ത ഗ്രൂപ്പ്, ജനന തീയ്യതി അടക്കമുള്ള പൂര്‍ണ വിവരങ്ങള്‍ എഴുതി സൂക്ഷിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് ക്ഷണക്കത്ത്.

കല്യാണക്കത്ത് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുന്നവണ്ണം ഒരു കൈപ്പുസ്തകമായി കീശയില്‍ കൊണ്ട് നടക്കാവുന്ന ഒന്നാക്കി മാറ്റിയാണ് നല്‍കിയത്. വലിയ പണം മുടക്കി അച്ചടിക്കുന്ന കല്യാണക്കത്തുകള്‍ പൊങ്ങച്ചം വിളിച്ചറിയിക്കുന്ന ഇന്നത്തെ കാലത്ത്, ലളിതവും അധിക ചിലവില്ലാതെ സമൂഹത്തിന് ഉപകരപ്രദമാകുന്ന രീതിയില്‍ ഒരുക്കിയത് പലരുടെയും അഭിനന്ദനത്തിനര്‍ഹമായി.

വെള്ളിയാഴ്ച അസര്‍ നിസ്‌കാരാനന്തരം കൊല്ലമ്പാടി ഖിളര്‍ ജുമാമസ്ജിദില്‍ നടന്ന നിക്കാഹ് ചടങ്ങിന് പ്രമുഖരുള്‍പെടെ നിരവധി പേര്‍ പങ്കെടുത്തു. പള്ളിക്കാല്‍ അബ്ദുല്‍ ഖാദറിന്റെ മകള്‍ നഫീസത്ത് സര്‍ഫ്രാസയാണ് തംജീദിന്റെ വധു. വിവാഹ ശേഷം നടന്ന സല്‍ക്കാരവും ലാളിത്യം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. പൊതുപ്രവര്‍ത്തനം കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ നേതാവാണ് മജീദ് കൊല്ലമ്പാടി.

മുന്‍ കൗണ്‍സിലറുടെ മകന്റെ വിവാഹ ക്ഷണക്കത്ത് വൈറല്‍

Keywords: Kasaragod, Kerala, news, Social-Media, Wedding, Son of Ex councillor's wedding letter goes viral
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL