മരുമകന്റെ മര്‍ദ്ദനമേറ്റ് വീട്ടമ്മയുടെ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞു
Jun 12, 2012, 12:58 IST
കാസര്‍കോട്: മദ്യപിച്ചെത്തിയ മരുമകന്റെ മര്‍ദ്ദനമേറ്റ് വീട്ടമ്മയുടെ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞു. അഡൂര്‍, മല്ലംപാറയിലെ കരിയന്റെ ഭാര്യ ജാനകി(45)യുടെ മുന്‍വരിയിലെ മൂന്ന് പല്ലുകളാണ് മര്‍ദ്ദനത്തില്‍ കൊഴിഞ്ഞത്.
തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ മകള്‍ ബിന്ദുവിന്റെ ഭര്‍ത്താവ് രതീഷാണ് മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടി പല്ലുകള്‍ കൊഴിച്ചതുമെന്നും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ജാനകി പറഞ്ഞു.
തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ മകള്‍ ബിന്ദുവിന്റെ ഭര്‍ത്താവ് രതീഷാണ് മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടി പല്ലുകള്‍ കൊഴിച്ചതുമെന്നും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ജാനകി പറഞ്ഞു.
Keywords: Kasaragod, Assault, Housewife, Son in law