city-gold-ad-for-blogger

എംവിആറിന്റെ പേരിലുള്ള സ്ഥലത്തിലും കെട്ടിടത്തിലും അവകാശവാദം ഉന്നയിച്ച് മകന്‍ കോടതിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.11.2017) അന്തരിച്ച സിഎംപി ജനറല്‍ സെക്രട്ടറി എം വി രാഘവന്റെ പേരില്‍ പുതിയകോട്ട കാരാട്ടുവയല്‍ റോഡിലുള്ള നാല് സെന്റ് ഭൂമിയും കെട്ടിടവും ഉള്‍പ്പെടെ കേരളത്തിലുള്ള മുഴുവന്‍ സ്വത്ത് വകകളിലും അവകാശവാദം ഉന്നയിച്ച് മൂത്തമകന്‍ കുഞ്ഞിരാമന്‍ കോടതിയെ സമീപിച്ചു. കാഞ്ഞങ്ങാടിന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എം വി ആറിന്റെ പേരില്‍ സ്വത്ത് വകകളുണ്ട്. ഇതിലാണ് കുഞ്ഞിരാമന്‍ അവകാശവാദം ഉന്നയിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ മരണശേഷവും സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്.

കാരാട്ടുവയലില്‍ 1986 ലാണ് സിഎംപി ജില്ലാ കമ്മിറ്റി ഓഫീസിന് വേണ്ടി നാല്സെന്റ് ഭൂമിയും കെട്ടിടവും അന്ന് സെക്രട്ടറിയായിരുന്ന എം കര്‍ത്തമ്പു അഞ്ച് ലക്ഷം രൂപക്ക് വാങ്ങിയത്. എന്നാല്‍ സ്ഥലം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന മേലത്ത്വീട്ടില്‍ രാഘവന്‍ എന്ന എംവി ആറിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്.

പിന്നീട് സിഎംപി പിളര്‍ന്നതോടെയാണ് ഓഫീസും സ്ഥലവും അനാഥമായത്. ഇരുവിഭാഗവും ഈ കെട്ടിടം ഉപയോഗിക്കാതെയായി. ഇതിനിടയിലാണ് പുതിയകോട്ടയില്‍ പിതാവിന്റെ പേരില്‍ ഭൂമിയും കെട്ടിടവും ഉള്ളതായറിഞ്ഞ എംവി ആറിന്റെ മൂത്തമകന്‍ കുഞ്ഞിരാമന്‍ ഈ സ്ഥലത്തിലുള്‍പ്പെടെ അവകാശമുന്നയിച്ച് കോടതിയെ സമീപിച്ചത്.

എം വി ആറിന്റെ മരണശേഷം പാര്‍ട്ടി നെടുകെ പിളരുകയും മക്കള്‍ ഇരുഭാഗത്തുമായി നിലയുറപ്പിക്കുകയും ചെയ്തു. പാപ്പിനിശേരിയിലെ ആയുര്‍വ്വേദ കോളജും പാമ്പുവളര്‍ത്തല്‍ കേന്ദ്ര വും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവും കോടതിയിലാണ്. ഇതിനിടെയാണ് കാഞ്ഞങ്ങാട്ടെ പാര്‍ട്ടി സ്വത്തില്‍ അവകാശം തേടി എം വി ആറിന്റെ മകന്‍ കോടതി കയറിയത്.

ഇതുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ അന്തിമ വിധി വന്നതിന് ശേഷം മാത്രമേ പുതിയകോട്ട കാരാട്ടുവയല്‍ റോഡിലുള്ള എം വി ആര്‍ മന്ദിരത്തിന് ശാപമോക്ഷം ലഭിക്കുകയുള്ളൂ. നേരത്തെ സിഎംപി ജില്ലാ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം രണ്ടുവര്‍ഷമായി അടച്ചുപൂട്ടിയിട്ട്.
എംവിആറിന്റെ പേരിലുള്ള സ്ഥലത്തിലും കെട്ടിടത്തിലും അവകാശവാദം ഉന്നയിച്ച് മകന്‍ കോടതിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, court, Son in the court for claiming MVR's property

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia