മദ്യപിച്ചെത്തിയ മകന്‍ മാതാവിനെ മര്‍ദ്ദിച്ച് കഴുത്തില്‍ കത്തിവെച്ചു
Jun 17, 2012, 11:20 IST
കാസര്‍കോട്: മദ്യപിച്ചെത്തിയ മകന്‍ മാതാവിനെ മര്‍ദ്ദിച്ച് കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മര്‍ദ്ദനം തടയാന്‍ ചെന്ന പിതാവിനും പരിക്കേറ്റു.
ബേക്കല്‍ ഇല്ല്യാസ് നഗറിലെ മിസ്‌രിയ(60), ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി(68) എന്നിവരെ പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ അബ്ദുല്ല സ്ഥിരമായി മദ്യപിച്ചെത്തി ശല്യമുണ്ടാക്കുന്നതായാണ് മിസ്‌രിയയും ഭര്‍ത്താവും പറയുന്നത്.
ശനിയാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ അബ്ദുല്ല വീട്ട് സാധനങ്ങള്‍ വില്‍പ്പന നടത്താന്‍ കൊണ്ടുപോകുമ്പോള്‍ തടഞ്ഞതിനാണ് മിസ്‌രിയയെ മര്‍ദ്ദിക്കുകയും കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തത്. തടയാന്‍ ചെന്നപ്പോഴാണ് മുഹമ്മദ് കുഞ്ഞിക്ക് മര്‍ദ്ദനമേറ്റത്. ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: S on, Attacked, Mother, Bekal, Kasaragod