അമ്മയെകുത്തികൊന്ന മകന്‍ അറസ്റ്റില്‍
May 19, 2015, 15:10 IST
കാസര്‍കോട്: (www.kasargodvartha.com 19/05/2015) 50 സെന്റ് സ്ഥലത്തിന് വേണ്ടി അമ്മയെ കുത്തികൊന്ന മകനെ കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു അറസ്റ്റുചെയ്തു. ചൗക്കി ആസാദ് നഗര്‍ കുന്നിലിലെ പരേതനായ കുഞ്ഞിരാമന്റെ മകന്‍ അനില്‍കുമാറി (38) നെയാണ് പോലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ കുമ്പള ബസ് സ്റ്റാന്‍ഡില്‍വെച്ചാണ് അമ്മ പത്മാവതിയെ (60) അനില്‍കുമാര്‍ കുത്തികൊലപ്പെടുത്തിയത്.
സ്വത്തുസംബന്ധമായ തര്‍ക്കത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ സ്‌റ്റേഷനില്‍ നിന്നും പ്രശ്‌നം ഒത്തുതീര്‍പ്പാക്കി പോയതായിരുന്നു പത്മാവതിയും അനില്‍കുമാറും. പത്മാവതിക്കൊപ്പം മകള്‍ അനിതയും ഉണ്ടായിരുന്നു. ഇവര്‍ പുത്തിഗെയിലെ അനിതയുടെ വീട്ടിലേക്ക് പോകാനായി കുമ്പള ബസ് സ്റ്റാന്‍ഡില്‍ എത്തുകയും ഇവിടെനിന്ന് ബസ് മാറിക്കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് അനില്‍കുമാര്‍ പിന്നാലെയെത്തി പത്മാവതിയെ പുറത്തുകുത്തിയത്. കുത്തേറ്റ പത്മാവതി വൈകിട്ടോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. രക്തം വാര്‍ന്നുപോയതിനെതുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
മരിച്ച പത്മാവതിയുടെ മകളുടെ ഭര്‍ത്താവ് രാമചന്ദ്രന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പത്മാവതിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാസര്‍കോട്ടേക്ക് കൊണ്ടുവന്ന് സംസ്‌ക്കരിക്കും. കൊലയ്ക്കുപയോഗിച്ച കത്തി പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പത്മാവതിയെ കുത്തിയ ഉടനെ മകനെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ച് പോലീസിലേല്‍പിച്ചിരുന്നു.
നാട്ടുകാരുമായുള്ള പിടിവലിക്കിടയില്‍ കത്തിനഷ്ടപ്പെട്ടുവെന്നാണ് അനില്‍കുമാര്‍ പോലീസിന് മൊഴിനല്‍കിയത്. കത്തി എവിടേക്കെങ്കിലും അനില്‍കുമാര്‍ വലിച്ചെറിഞ്ഞതായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കത്തികണ്ടെടുക്കാനുള്ള ശ്രമം പോലീസ് നടത്തും. പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
ബസ് സ്റ്റാന്‍ഡില്‍ മകന്റെ കുത്തേറ്റ വീട്ടമ്മ മരിച്ചു; മകന്‍ പിടിയില്‍
പട്ടാപകല്‍ അമ്മയെ മകന്‍ ബസ് സ്റ്റാന്‍ഡിലിട്ട് കുത്തി; മകനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

Related News:
മകന്‍ അമ്മയെ കുത്തി കൊന്നത് 50 സെന്റ് സ്ഥലത്തിന് വേണ്ടി

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Housewife, Stabbed, Death, Murder, Son, Arrest, Kasaragod, Husband, Children, Police, Custody, Kerala.