city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Water Crisis | മൊഗ്രാൽ സ്കൂളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; 'സാന്ത്വനം' കുടിവെള്ള പദ്ധതി സമർപ്പിച്ചു

Solution for Water Crisis at Mogral School: 'Santhwanam' Water Project Launched
Photo: Arranged
● ഉദ്ഘാടനം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ യൂസഫ് നിർവഹിച്ചു.
● ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദീഖ് മുഖ്യാതിഥിയായി സംബന്ധിച്ചു.
● ഹെഡ്മാസ്റ്റർ സുകുമാരൻ സ്വാഗതം പറഞ്ഞു.

മൊഗ്രാൽ: (KasargodVartha) മൊഗ്രാൽ ജിവിഎച്ച്എസ് സ്‌കൂളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. കുടിവെള്ളം ലഭിക്കാതെ നെട്ടോട്ടമോടുന്ന വിദ്യാർത്ഥികൾക്ക്, വ്യക്തിയുടെ നേതൃത്വത്തിലുള്ള സാന്ത്വനം പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ള സൗകര്യം (വാട്ടർ പ്യൂരിഫയർ) ഒരുക്കി കൊടുത്തത്.

ഇതിന്റെ ഉദ്ഘാടനം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ യൂസഫ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദീഖ് മുഖ്യാതിഥിയായി സംബന്ധിച്ചു. ഹെഡ്മാസ്റ്റർ സുകുമാരൻ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, എസ്എംസി ചെയർമാൻ ആരിഫ് ടിഎ, എസ്എംസി വൈസ് ചെയർപേഴ്സൺ നജ്മുന്നിസ ടിഎ, അംഗങ്ങളായ ഹസീന, സുമയ്യ, നസ്രീൻ, സുഹ്‌റ, സഫിയ, പിടിഎ അംഗങ്ങളായ അബ്ബാസ് നട്പ്പളം, വിശ്വനാഥൻ ബണ്ണാത്തം കടവ്, എംഎച്ച് അബ്ദുൽ ഖാദർ, ഹാരിസ് ബഗ്ദാദ്, ടീച്ചേർസ് സ്റ്റാഫ്‌ അംഗങ്ങളായ ജാൻസി ചെല്ലപ്പൻ, വിജു, മുജീബ്, അഷ്‌റഫ്‌, അഷ്‌കർ, നസീമ ജാഫർ എന്നിവർ സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി തസ്‌നി ടീച്ചർ നന്ദി പറഞ്ഞു.

#MogralSchool, #WaterCrisis, #Santhwanam, #WaterProject, #Kerala, #Education

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia