സോളിഡാരിറ്റി 'സൗഹൃദ സന്ദേശ യാത്രയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും
Mar 3, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 03/03/2016) സംഘ് പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തി വരുന്ന സംസ്ഥാന കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സൗഹൃദ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെ മാര്‍ച്ച് നാല്, അഞ്ച് തീയ്യതികളിലാണ് യാത്ര.
ബഹുജന്‍ വിദ്യാര്‍ത്ഥി സംഘം ദക്ഷിണ കന്നട നേതാവും ദളിത് ആക്ടിവിസ്റ്റുമായ പി.ബി സുരേഷ് നാലിന് രാവിലെ എട്ട് മണിക്ക് കുഞ്ചത്തൂരില്‍ ഉദ്ഘാടനം ചെയ്യുന്ന യാത്ര ഹൊസങ്കടി, ഉപ്പള, ബന്തിയോട്, കുമ്പള, മൊഗ്രാല്‍പുത്തൂര്‍, എരിയാല്‍, കാസര്‍കോട്, തളങ്കര, ചെമ്മനാട്, പരവനടുക്കം, മേല്‍പറമ്പ്, ചെര്‍ക്കള, ചട്ടഞ്ചാല്‍, പാലക്കുന്ന്, ബേക്കല്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി അഞ്ചിന് വൈകുന്നേരം തൃക്കരിപ്പൂരില്‍ അവസാനിക്കും.
സൗഹൃദ സന്ദേശ യാത്രയുടെ സമാപന പൊതുയോഗം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പടന്ന മൂസ ഹാജി മുക്കില്‍ നടക്കും. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ്, അക്ടിവിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ സുനില്‍ മക്തബ്, മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം അരിയില്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട കെ. മുഹമ്മദ് ഷാഫി, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി.എ യൂസുഫ്, എസ്.ഐ.ഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords : Solidarity, Programme, Inauguration, Kasaragod, Yatra.