എന്‍ഡോസള്‍ഫാന്‍ നിരാഹാര സമരം: ഐക്യദാര്‍ഢ്യവുമായി സംഘടനകള്‍
Mar 14, 2013, 15:02 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് പിന്തുണയുമായി ആലംപാടി യംഗ് സെലക്റ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ എത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമരപ്പന്തല്‍ നേരിട്ട് സന്ദര്‍്ശിക്കണമെന്നും ദുരിത ബാധിതര്‍ക്ക് എല്ലാ വിധ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കണമെന്നും ക്ലബ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഐക്യദാര്‍ഢ്യത്തോട് അനുബന്ധിച്ച് പ്രവര്‍ത്തകര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രകടനം നടത്തി. ഹനീഫ നെറ്റ്, സത്താര്‍ ബണ്ടു, മുര്‍ശിദ് ആലംപാടി, ഫാറുക്ക് ആലംപാടി പ്രസംഗിച്ചു. ഇഖ്ബാല്‍, ഇഷാഖ്, അദ്രു, ഉനൈസ് ചൂരി, മുബഷീര്‍, പി.വി. ഉനൈസ്, ഫാറുക്, റപ്പി അജിരു, മുസമ്മില്‍, ജീലാനി, ഷെരീഫ് നേതൃത്വം നല്‍കി.
സമരത്തിന് ഐക്യദാര്‍ഢ്യവുമായി എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കമ്മിറ്റി സമരപന്തലിലെത്തി.
Keywords: NGO Union, Young Selected Arts and Sports Club, Endosulfan, Club Workers, Alampady, Kasaragod, Kerala, Chief Minister Oommen Chandy, New Bus Stand, Endosulfan Peeditha Munnani, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.