ഗാന്ധി രക്തസാക്ഷി ദിനത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സാംസ്‌കാരിക പ്രതിരോധം സംഘടിപ്പിക്കും
Jan 28, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 28/01/2016) 'സംഘ് പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ' എന്ന ശീര്‍ഷകത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തുന്ന സംസ്ഥാന കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 30 വൈകുന്നേരം മൂന്ന് മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒപ്പുമരച്ചുവട്ടില്‍ സാംസ്‌കാരിക പ്രതിരോധം സംഘടിപ്പിക്കും. ഫാഷിസത്തിനെതിരെ വര, കവിത, പാട്ട്, എന്നിവ ഉള്‍ക്കൊള്ളിച്ചാണ് പരിപാടി.
സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Keywords : Kasaragod, Mahatma-Gandhi, Protest, Inauguration, Solidarity Youth Movement.

Keywords : Kasaragod, Mahatma-Gandhi, Protest, Inauguration, Solidarity Youth Movement.