എന്‍ഡോസള്‍ഫാന്‍ നിരാഹാരസമരം: ഐക്യദാഢ്യവുമായി 'കാസ്രോട്ടാര്‍ മാത്രം'
Mar 16, 2013, 17:12 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അവകാശ സമരത്തിന് ഐക്യദാഢ്യവുമായി ഫെയ്‌സ് ബുക്ക് കൂട്ടായ്മയായ 'കാസ്രോട്ടാര്‍ മാത്രം'. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇരകളോടുള്ള സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി ഒരു മാസത്തോളമായി നടത്തിവരുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 'കാസ്രോട്ടാര്‍ മാത്രം' ഗ്രൂപ്പ് പ്രതിനിധികള്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.
അനിശ്ചിത നിരാഹാരം അനുഷ്ടിക്കുന്ന എം. മോഹന്‍കുമാറിന്റെ സമരം 13ാം ദിവസം പിന്നിടുമ്പോള്‍ അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകള്‍ ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സമരപന്തലില്‍ സംസംസാരിച്ചവര്‍ പറഞ്ഞു.
നൗഷാദ് കെ.എം, ആബിദ് ബാഷ, അക്ബര്‍ അലി, സയ്യിദ് മുംതസീര്‍, എം.ജി.കെ മൊഗ്രാല്‍, ആസിഫ് അലി പാടലടുക്ക, ഇര്‍ഷാദ് തുരുത്തി, ആര്‍.എം.എസ് പള്ളം, ഹാഷിം ബിന്‍ അബ്ദുല്‍ ഖാദര്‍, ജാഫര്‍ കെ.എച്ച്, സാദി പെര്‍ഡാല, റിയാസ് ലങ്ക, റഊഫ് സര്‍ത്തങ്കോട്, ശുഐബ് തളങ്കര, കെ.കെ ജുനു വെസ്റ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.