കെ.എം.മാണി രാജിവെക്കുക: സോളിഡാരിറ്റി
Jan 21, 2015, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 21/01/2015) ബാര്‍കോഴ വിവാദത്തില്‍ പെട്ട് വിശ്വാസവും അര്‍ഹതയും നഷ്ടപ്പെട്ട ധനകാര്യ മന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് സോളിഡാരിറ്റി കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ബാറുടമകള്‍, ബേക്കറി, ജ്വല്ലറി തുടങ്ങി അരിമില്ലുടമകളില്‍ നിന്ന് വരെ കോഴ വാങ്ങിയെന്ന് ഘടക കക്ഷികള്‍ വരെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കെ.എം. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി സമഗ്ര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് എന്‍.എം. റിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധിസഭാംഗം അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ജനറല്‍ സെക്രട്ടറി യൂസുഫ് ചെമ്പിരിക്ക, സലാം കുമ്പള, സൈനുല്‍ ആരിഫ്, യൂസുഫ് തൃക്കരിപ്പൂര്‍, സാബിര്‍ പടന്ന തുടങ്ങിയവര്‍ സംസാരിച്ചു.
Advertisement:

Keywords : Kasaragod, Kerala, Minister, Minister K.M Mani, Congress, Solidarity, Resignation.