city-gold-ad-for-blogger

കല്‍പണ പട്ടയം നല്‍കിയവര്‍ക്കെതിരെ നടപടി വേണം: വെല്‍ഫെയര്‍ പാര്‍ട്ടി

മഞ്ചേശ്വരം: (www.kasargodvartha.com 27/11/2016) ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അര്‍ഹരായ മഞ്ചേശ്വരം താലൂക്കിലെ ഭൂരഹിതര്‍ക്ക് മീഞ്ച പഞ്ചായത്തിലെ മൂടംബയല്‍ വില്ലേജില്‍ കല്‍പണ ഭൂമിക്ക് പട്ടയം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി ആവശ്യപ്പെട്ടു. സര്‍വേ നമ്പര്‍ 191, 192 പുള്ളറകട്ടയിലാണ് ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് ചെങ്കല്ലുകള്‍ കുഴിക്കുന്ന നാലോളം പണകളുള്ള ഭൂമിക്ക് മൂന്ന് സെന്റ് വീതം പട്ടയം നല്‍കിയത്. പ്രശ്‌നം കാരണം ഭൂരഹിതര്‍ക്കിതുവരെ ഭൂമി അളന്ന് നല്‍കാനായിട്ടില്ല.

വാസയോഗ്യമായ പകരം ഭൂമി ഉടമക്ക് അളന്ന് നല്‍കണമെന്നും സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്കും അതിന് കൂട്ടു നിന്ന ഉദ്യേഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഭൂസമര സമിതി ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി ജില്ലാ കോഡിനേറ്റര്‍ പി കെ അബ്ദുല്ല, ഭൂസമര സമിതി മേഖലാ കണ്‍വീനര്‍ മോഹനന്‍ ടി ജി, വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് ബി മൊയ്തീന്‍ കുഞ്ഞി, ഷംസുദ്ദീന്‍, മൊയ്തീന്‍കുഞ്ഞി കെ എം എന്നിവര്‍ ഭൂമി സന്ദര്‍ശിച്ചു.

കല്‍പണ പട്ടയം നല്‍കിയവര്‍ക്കെതിരെ നടപടി വേണം: വെല്‍ഫെയര്‍ പാര്‍ട്ടി

Keywords: Kasaragod, Manjeshwaram, Land, Action Committee, Officers, Family, Owner, Solidarity against revenue officers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia