city-gold-ad-for-blogger

ഡി.വൈ.എഫ്.ഐ. നേതാക്കളുടെ പ്രസ്താവന ധിക്കാരം: സോഷ്യലിസ്റ്റ് ജനത

ഡി.വൈ.എഫ്.ഐ. നേതാക്കളുടെ പ്രസ്താവന ധിക്കാരം: സോഷ്യലിസ്റ്റ് ജനത

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് കാസര്‍കോട്ട് എത്തുന്ന മന്ത്രിസഭാ ഉപസമിതി അംഗങ്ങളെ കാസര്‍കോട് കാലുകുത്താന്‍ അനുവദിക്കുകയില്ലെന്ന ഡി.വൈ.എഫ്.ഐ.നേതാക്കളുടെ പ്രഖ്യാപനം ധിക്കാരവും നിയമങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും യു.ഡി.എഫ്. സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് ഉദാര സമീപനാണ് സ്വീകരിച്ചുവരുന്നതെന്നും സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) കാസര്‍കോട്, ഉദുമ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്ന വിലപ്പെട്ട സഹായങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള നീക്കമാണ് ഡി.വൈ.എഫ്.ഐ.യുടെ ഭാഗത്തുനിന്നുള്ളതെന്നും അത് തള്ളിക്കളഞ്ഞ് അര്‍ഹരായ ദുരിത ബാധിതര്‍ക്ക് സഹായം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഒക്‌ടോബര്‍ 11, 12, 13 തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന സോഷ്യലിസ്റ്റ് ജനത സമ്പൂര്‍ണ സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന സെക്രട്ടറി പി. കോരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എ.വി. രാമകൃഷ്ണന്‍, സിദ്ദീഖലി മൊഗ്രാല്‍, ബി.എം. സുഹൈല്‍, എം.എച്ച്. ജനാര്‍ദന, അഹ്മദ് മുളിയാര്‍, ഗോപാലന്‍ ബോവിക്കാനം, കെ. ബാബു അണങ്കൂര്‍, കൃഷ്ണ ഹൊള്ള, രമയ്യ ഭട്ട്, മധു ഉള്ളോടി, പി. കരുണാകരന്‍, ഭാസ്‌കരന്‍ കോട്ടൂര്‍ പ്രസംഗിച്ചു.

Keywords: Socialist Janata, Against, DYFI, Leaders, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia