ട്രെയിനില്‍ മദ്യപിച്ച് ബഹളം; പട്ടാളക്കാരന്‍ അറസ്റ്റില്‍
Mar 16, 2013, 14:30 IST

കാസര്‍കോട്: മദ്യലഹരിയില്‍ ട്രെയിനില്‍ ബഹളം വെച്ച ജവാനെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. വെളളിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് ലോകമാന്യതിലകിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസില്‍ ബഹളം വെച്ച നാഗ്പൂര്‍ സി.ആര്‍.പി.എഫിലെ ജവാന്‍ കൊല്ലം സ്വദേശി അഭിലാഷി (21) നെയാണ് കാസര്‍കോട് റെയില്‍വെ പോലീസ് എസ്.ഐ കെ. സുകുമാരന്‍ അറസ്റ്റ് ചെയ്തത്.
ട്രെയിനില്‍ ബഹളം വെച്ച ഇയാളുടെ ശല്യം അസഹ്യമായപ്പോള്‍ യാത്രക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്.രണ്ട് കോച്ചിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്.
Keywords: Arrest, Train, Thiruvananthapuram, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.