city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Approval | മഞ്ചേശ്വരത്ത് സൗരോർജം ഉപയോഗിച്ച് കടൽജലം ശുദ്ധീകരിക്കുന്ന പ്ലാന്റ് വരുന്നു; സർക്കാർ മേഖലയിൽ കേരളത്തിലെ ആദ്യ പദ്ധതി; 1.40 കോടി രൂപ അനുവദിച്ചു

Solar-Powered Desalination Plant Sanctioned for Kasaragod
Representational image generated by Meta AI

● പദ്ധതി നടപ്പാക്കുന്നത് കാസർകോട് വികസന പാക്കേജിൽ 
● ജില്ലാ കലക്ടർ ചെയർമാനായ ഒരു ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു
● കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമായതിനാൽ മഞ്ചേശ്വരം തിരഞ്ഞെടുത്തു 

കാസർകോട്: (KasargodVartha) ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ സൗരോർജം  ഉപയോഗിച്ച് കടൽജലം ശുദ്ധീകരിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ 1.40 കോടി രൂപ അനുവദിച്ചു. കാസർകോട്  വികസന പാക്കേജിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യത്തെ സൗരോർജ കടൽജല ശുദ്ധീകരണ പ്ലാന്റാണിത്. 

പദ്ധതിയുടെ നിർമാണത്തിന് ജില്ലാ കലക്ടർ ചെയർമാനായ ഒരു ടെക്നിക്കൽ കമ്മിറ്റിയും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ ഒരു ഓപ്പറേഷൻസ് ആൻഡ് മെയ്ന്റനൻസ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസ്, കേരളാ ജല അതോറിറ്റി, എൽഐഡി ആൻഡ്  ഇഡബ്ല്യു, സിഡബ്ല്യു, ആർഡിഎം എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരെ അംഗങ്ങളായാണ്  ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.

കേരളാ ജല അതോറിറ്റിയാണ് പദ്ധതിയുടെ സാങ്കേതിക സഹായം നൽകുന്നത്. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായിരിക്കും. ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമായതിനാൽ മഞ്ചേശ്വരം പഞ്ചായത്തിനെയാണ് ഈ പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്തതെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. 

solar powered desalination plant sanctioned for kasaragod

ജില്ലയിൽ ഒരു പ്രയോറിറ്റി ആൻഡ് എക്സ്പെരിമെന്റൽ മോഡൽ എന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിക്കുക എന്നും പ്രവൃത്തി ഉടന്‍ ടെണ്ടർ ചെയത് ആരംഭിക്കുമെന്നും കാസർകോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസർ വി ചന്ദ്രൻ  അറിയിച്ചു. കാസർകോട് വികസന പാക്കേജിൽ 2024-25 സാമ്പത്തിക വർഷം ഇതുവരെ 22 പദ്ധതികൾക്ക് 6.29 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

#desalination #solarenergy #Kerala #Kasaragod #watercrisis #renewableenergy #sustainabledevelopment

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia