city-gold-ad-for-blogger

നെഹ്‌റു കോളജിൽ ഇനി സോളാർ വൈദ്യുതി; കെ എസ് ഇ ബിയും കോളേജ് മാനേജ്‌മെന്റും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

കാഞ്ഞങ്ങാട്:  (www.kasargodvartha.com 18.10.2020) പടന്നക്കാട്‌ നെഹ്‌റു കോളേജിന്റെ ടെറസിൽ പ്രതിദിനം 400 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നു. കെ എസ് ഇ ബിയും കോളേജ് മാനേജ്‌മെന്റും ഇതുസംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കെട്ടിടങ്ങളുടെ ടെറസ്സിനുമുകളിൽ കെ എസ് ഇ ബി സ്ഥാപിക്കുന്ന സോളാർ പ്ലാന്റ് സംരഭമായ ‘സൗര’ യിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.


നെഹ്‌റു കോളജിൽ ഇനി സോളാർ വൈദ്യുതി; കെ എസ് ഇ ബിയും കോളേജ് മാനേജ്‌മെന്റും ധാരണാപത്രത്തിൽ ഒപ്പുവെച്ചു


നൂറ് കിലോവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റാണ് സ്ഥാപിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പണിതുടങ്ങി ഡിസംബറിൽ കമ്മിഷൻ ചെയ്യാനാണ് തീരുമാനം. 60 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. മുഴുവൻ തുകയും കെ എസ് ഇ ബി വഹിക്കും. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെ എസ് ഇ ബി യുടെ പവർഗ്രിഡിലേക്ക് മാറ്റും. ഒരുദിവസം ലഭ്യമാകുന്ന 400 യൂണിറ്റിൽ പത്തു ശതമാനം നെഹ്‌റു കോളേജിന് സൗജന്യമായി നൽകും. ബാക്കി 360 യൂണിറ്റ് ജില്ലയുടെ വൈദ്യുതി വിതരണത്തിലേക്ക്‌ മാറ്റും. 25 വർഷമാണ് കരാർ. ഇതിന്റെ പാതിവർഷംകൊണ്ട് ഉത്പാദനത്തിനായി വിനോയിഗിച്ച പണം തിരിച്ചു കിട്ടുമെന്ന്‌ കെ എസ് ഇ ബി അധികൃതർ കണക്കുകൾസഹിതം വ്യക്തമാക്കുന്നു.


Keywords: Kasaragod, Kanhangad, News, Nehru-college, Electricity, Solar-products, Solar power at Nehru College

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia