city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സോളാര്‍ പാര്‍ക്കിന് മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ ഉടന്‍ സ്ഥലകൈമാറ്റം നടക്കും: കളക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 21.06.2016) ജില്ലയിലെ രൂക്ഷമായ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി കേന്ദ്രസര്‍ക്കാറിന്റെ സഹായത്തോടെ കെ എസ് ഇ ബി നടപ്പിലാക്കുന്ന സോളാര്‍ പാര്‍ക്കിന്റെ നിര്‍മ്മാണം ത്വരിതപ്പെടുത്താനുള്ള നടപടി പൂര്‍ത്തിയായി. പാര്‍ക്കിന് വെളളരിക്കുണ്ട് താലൂക്കിലെ കിനാനൂര്‍, കരിന്തളം വില്ലേജുകളില്‍ 68.4 ഹെക്ടര്‍ സ്ഥലം സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ജൂണ്‍ 24-നും മഞ്ചേശ്വരം താലൂക്കിലെ പൈവളിഗെ, മീഞ്ച, ചിപ്പാര്‍ വില്ലേജുകളില്‍ ഉള്‍പ്പെടുന്ന 173.9 ഹെക്ടര്‍ സ്ഥലം ജൂണ്‍ 28-നും വൈദ്യുതി ബോര്‍ഡിന് കൈമാറുമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.

കളക്ടറുടെ ചേമ്പറില്‍ സോളാര്‍ വൈദ്യുതി പാര്‍ക്ക് സ്ഥലമെടുപ്പ് സംബന്ധിച്ച് നടത്തിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. നിലവില്‍ അമ്പലത്തറയില്‍ കൈമാറിയ 484 ഏക്കര്‍ ഭൂമിയില്‍ 50 മെഗാവാട്ട് പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ 30 മെഗാവാട്ട് ഉത്പാദനം ആഗസ്റ്റ് അവസാനത്തോടെ ആരംഭിക്കുമെന്ന് റിന്യൂവബിള്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് ജനറല്‍ മാനേജര്‍ പി സീതാരാമന്‍, സി ഇ ഒ അഗസ്റ്റിന്‍ തോമസ് എന്നിവര്‍ യോഗത്തില്‍ അറിയിച്ചു.

അമ്പലത്തറയില്‍ 50 മെഗാവാട്ട് വൈദ്യുതി ഈ വര്‍ഷം അവസാനത്തോടെ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭൂമി ഏറ്റെടുത്താല്‍ ജില്ലയില്‍ 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാര്‍ പാര്‍ക്ക് അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കാനാവുമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ പ്രത്യാശിച്ചു. പൈവളിഗെയില്‍ ടെഹ്‌രി ഹൈഡ്രോ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഉത്തരാഞ്ചല്‍ എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. അമ്പലത്തറയില്‍ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡവലപ്പ്‌മെന്റ് ഏജന്‍സിയാണ് പദ്ധതിയുമായി സഹകരിക്കുന്നത്.
സോളാര്‍ പാര്‍ക്കിന് മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ ഉടന്‍ സ്ഥലകൈമാറ്റം നടക്കും: കളക്ടര്‍
File Photo

കിനാനൂര്‍, കരിന്തളം വില്ലേജുകളില്‍ 100 മെഗാവാട്ട് വൈദ്യുതി വയബിലിറ്റി ഗാപ്പ് ഫണ്ടിംഗ് സ്‌കീമിലുള്‍പ്പെടുത്തി ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഭൂമി ഏറ്റെടുത്താല്‍ ഉടന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ പറഞ്ഞു. സമയബന്ധിതമായി സോളാര്‍ പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആര്‍ പി സി കെ എല്‍ പ്രതിനിധികളും, വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും, റവന്യൂ ഉദ്യോഗസ്ഥരും പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) സി ജയന്‍, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ നാരായണന്‍, മഞ്ചേശ്വരം തഹസില്‍ദാര്‍ പരമേശ്വരന്‍ പോറ്റി, വെളളരിക്കുണ്ട് അഡീഷണല്‍ തഹസില്‍ദാര്‍ സതീഷ് കുമാര്‍, സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ എം പ്രദീപ്, ജില്ലാ സര്‍വ്വേ സൂപ്രണ്ട് ബിനു മാത്യു പണിക്കര്‍, വില്ലേജ് ഓഫീസര്‍മാരും സര്‍വ്വെ ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Keywords: Kasaragod, Electricity, Manjeshwaram, Vellarikundu, Issue,  Meeting, District CollectorSolar Park, Taluk, Central Government, Electricity Board, E Devadasan, Ambalathara, Renewable Power Co-Operation Of Kerala Limited.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia