city-gold-ad-for-blogger

അര്‍ജാല്‍ സോളാര്‍ വെളിച്ചത്തില്‍

ചൗക്കി: (www.kasargodvartha.com 17/08/2015) മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ പെട്ട അര്‍ജാലില്‍ പഞ്ചായത്ത് സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു. വാര്‍ഡ് മെമ്പര്‍ ഉസ്മാന്‍ കല്ലങ്കൈ സ്വിച്ച് ഓണ്‍ ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സിദ്ദീഖ് ബേക്കല്‍, അബ്ദുര്‍ റഹ് മാന്‍ കല്ലങ്കടി, കുഞ്ഞി മാഹിന്‍ കുട്ടി, മുഹമ്മദ് അര്‍ജാല്‍, മഹ് മൂദ് ആസാദ് നഗര്‍, മാഹിന്‍ കുന്നില്‍, തഹ്‌സീന്‍ മൂപ്പ, തമീം, എ. സുലൈമാന്‍, മൊയ്തീന്‍ കല്ലങ്കൈ, ഇര്‍ഷാദ് അര്‍ജാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അര്‍ജാല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആവശ്യപ്രകാരം അര്‍ജാല്‍ പ്രദേശത്ത് സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ച മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡ് മെമ്പര്‍ ഉസ്മാന്‍ കല്ലങ്കൈക്കും ഇതിനു വേണ്ടി പ്രവര്‍ത്തിച്ച വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയെയും മുസ്ലിം യൂത്ത് പ്രവര്‍ത്തകരെയും അര്‍ജാല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അഭിനന്ദിച്ചു.

അര്‍ജാല്‍ സോളാര്‍ വെളിച്ചത്തില്‍


Keywords : Lights, Kasaragod, Kerala, Chowki, Mogral Puthur, Inauguration, Arjal, Solar. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia