city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദായനികുതി വകുപ്പിന്റെ കാര്യാലയത്തില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 26.04.2016) വിദ്യാനഗറിലെ ആദായനികുതി വകുപ്പിന്റെ കാര്യാലയത്തില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചു.  15 കെ ഡബ്ല്യു പി സോളാര്‍ പി വി പ്ലാന്റാണ് പ്രവര്‍ത്തനസജ്ജമായതെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഏപ്രില്‍ 28 ന് കേരള ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പി ആര്‍ രവികുമാര്‍ നിര്‍വ്വഹിക്കും.

ഇതോടെ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ഇന്‍കംടാക്‌സ് ഓഫീസ് എന്ന പദവി കാസര്‍കോടിന് സ്വന്തമാകും. സൗരോര്‍ജ്ജം സ്വന്തമായി ഉല്‍പാദിപ്പിച്ചു തുടങ്ങിയതിനാല്‍ ഏപ്രില്‍ മാസം മുതല്‍ കെ. എസ് ഇ ബിക്ക് ഓഫീസ് ബില്‍ അടക്കേണ്ടിവരില്ല.  കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാരമ്പര്യേതര ഊര്‍ജ്ജത്തിന് മുന്‍ഗണന നല്‍കണമെന്നും ഇതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സമൂഹത്തിന് മാതൃകയാകണമെന്നുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെത്തുടര്‍ന്നാണ് കാസര്‍കോട് ഓഫീസില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയുടെ രൂപരേഖ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചത്.

ഇന്‍കംടാക്‌സിന്റെ കണ്ണൂര്‍, കോഴിക്കോട് കാര്യാലയങ്ങളിലും ഉടന്‍ ഈ പദ്ധതി നടപ്പാക്കും.  കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മൂപ്പന്‍സ് എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ഓഫീസ് മേല്‍ക്കൂരയില്‍ പ്ലാന്റ് സ്ഥാപിച്ചത്.  ഇവിടെ നിന്ന് പ്രതിദിനം 57 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. അതേസമയം 40-45 യൂണിറ്റ് വൈദ്യുതി മാത്രമാണ് നിലവില്‍ ഓഫീസ് ഉപയോഗിക്കുന്നത്.  ബാക്കിവരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറും.  പ്രണബ്കുമാര്‍ ദാസ്  (പ്രിന്‍സിപ്പല്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ കോഴിക്കോട്), പി.എന്‍. ദേവദാസന്‍ (കോഴിക്കോട് ഇന്‍കംടാക്‌സ് അപ്പീല്‍ വിഭാഗം കമ്മീഷണര്‍), എ. മോഹന്‍ (ഇന്‍കംടാക്‌സ് കമ്മീഷണര്‍ കൊച്ചി) എന്നിവര്‍ ആശംസകള്‍ നേരും.  

വാര്‍ത്താസമ്മേളനത്തില്‍ കെ എ ചന്ദ്രകുമാര്‍ (ജോ. കമ്മീഷണര്‍, ഇന്‍കംടാക്‌സ്), എ മുരളീധരന്‍ (ഇന്‍കംടാക്‌സ് ഓഫീസര്‍, കാസര്‍കോട്), കെ ശ്രീജേഷ് (ഇന്‍കംടാക്‌സ് ഓഫീസര്‍, കാസര്‍കോട്) എന്നിവര്‍ സംബന്ധിച്ചു.
ആദായനികുതി വകുപ്പിന്റെ കാര്യാലയത്തില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചു

Keywords: Kasaragod, Vidya Nagar, Office, Press meet, Solar-products, Income tax, Solar plant,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia