സൗരോര്‍ജ്ജ പ്രഭയില്‍ ചെമ്മനാട് പഞ്ചായത്ത് ഓഫീസ്
Mar 11, 2015, 11:33 IST
കാസര്‍കോട്: (www.kasargodvartha.com 11/03/2015) ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് സൗരോര്‍ജത്തേയും ഉപയോഗപ്പെടുത്തുകയാണ് ചെമ്മനാട് ഗ്രാമപഞ്ചായത്തധികൃതര്‍. പഞ്ചായത്ത് ഓഫീസില്‍ വൈദ്യുതി മുടക്കം പതിവായതോടെയാണ് ഇതിന് പരിഹാരമായി കഴിഞ്ഞ നവംബറില്‍ സൗരോര്‍ജ്ജ പാനല്‍ ഓഫീസില്‍ സ്ഥാപിച്ചത്. സര്‍ട്ടിഫിക്കറ്റിനും മറ്റ് ആവശ്യങ്ങള്‍ക്കും ഓഫീസില്‍ എത്തുന്നവര്‍ക്ക് വൈദ്യുതി ഇല്ലാത്തതിനാല്‍ ആവശ്യം നിറവേറ്റപ്പെടാതെ തിരിച്ചുപോകേണ്ടുന്ന അവസ്ഥ ഇന്നില്ല.
കെല്‍ട്രോണാണ് സൗരോര്‍ജ്ജ പാനല്‍ സ്ഥാപിച്ചത് നടപ്പ്‌വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 13, 80,000 രൂപയാണ് ഇതിനുവേണ്ടി വകയിരുത്തിയത്. പഞ്ചായത്ത് ഓഫീസിലെ 23 കമ്പ്യൂട്ടര്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍ തുടങ്ങിയവ ഇന്ന് പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ദിനംപ്രതി സൗരോര്‍ജ്ജ പാനലില്‍ 50 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഓഫീസ് പൂര്‍ണ്ണമായും സൗരോര്‍ജ്ജ ഉപയോഗത്തിലേക്ക് മാറിയതോടെ ഏത് സമയത്തും പഞ്ചായത്ത് ഓഫീസില്‍ എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിയുന്നതായി പഞ്ചായത്ത് അധികൃതര്‍ പറയുന്നു. സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിന് മുമ്പ് അയ്യായിരത്തോളം രൂപയാണ് മാസംതോറും ഇലക്ട്രിസിറ്റി ബില്‍ അടച്ചിരുന്നത്.
അഞ്ച് വര്‍ഷം ഗ്യാരണ്ടിയുളള സോളാര്‍ പാനലാണ് ഇവിടെ സ്ഥാപിച്ചിട്ടുളളത്. സോളാര്‍ പാനലില്‍ നിന്നും നേരിട്ട് ജനറേറ്ററിലേക്കും ബാറ്ററിയിലേക്കും സൗരോര്‍ജ്ജം സംഭരിച്ച് ഉപയോഗിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുളളത്. ഇതിനു വേണ്ടി എട്ട് ബാറ്ററികളും സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 49 അംഗന്‍വാടികളിലും 15 സ്‌കൂളുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുളള ആലോചന നടന്നുവരുന്നതായി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആഇശ സഹദുല്ല
പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Solar-products, Chemnad, Panchayath, Office, Natives.