city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം നേതാവിന്റെ പേരിലുള്ള മന്ദിരനിര്‍മാണത്തിന് സ്വകാര്യവ്യക്തികളുടെ സ്ഥലത്തുന്നിന്നും മണ്ണ് കടത്തിയതായി ആരോപണം; പ്രതിഷേധവുമായി പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്ത്

പെരിയ: (www.kasargodvartha.com 01.02.2018) സിപിഎം പ്രാദേശിക നേതാവിന്റെ പേരിലുള്ള മന്ദിര നിര്‍മാണത്തിന് സ്വകാര്യവ്യക്തികളുടെ പറമ്പില്‍ നിന്ന് അവരുടെ അനുമതിയില്ലാതെ മണ്ണ് കടത്തിയ തായുള്ള ആരോപണത്തെ ചൊല്ലി പാര്‍ട്ടിയില്‍ വിവാദം മുറുകുന്നു. പുല്ലൂര്‍-പെരിയ പഞ്ചായത്തിലാണ് സി പി എം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്. സ്വകാര്യവ്യക്തികളുടെ പേരിലുള്ള 30 ഏക്കറില്‍ നിന്ന് ഇവരറിയാതെ രാത്രിയില്‍ വന്‍തോതില്‍ മണ്ണ് കടത്തിയെന്നാണ് പരാതി. സ്മാരകമന്ദിരത്തിന്റെ മറവില്‍ സ്ഥലത്തെ സിപിഎം നേതാവിന്റെയും പ്രവര്‍ത്തകന്റെയും സ്വകാര്യ ആവശ്യത്തിനും മണ്ണ് കടത്തിയതായി വ്യക്തമായതോടെ സ്ഥലമുടമകള്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

അനുമതിയില്ലാതെ പാതിരാത്രി മണ്ണെടുക്കുന്നത് മോഷണമാണെന്ന് ചൂണ്ടിക്കാട്ടി മന്ദിരം നിര്‍മാണ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ഒരു നേതാവ് തന്നെ സ്ഥലമുടമകളെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ സ്ഥല ഉടമകള്‍ അമ്പലത്തറ പോലീസിനെ സമീപിക്കുകയും ചെയ്തു. അമ്പലത്തറ പോലീസ് ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി കടത്തിക്കൊണ്ടുവന്ന മണ്ണ് തിരിച്ചു യഥാസ്ഥാനത്തു നിക്ഷേപിക്കാന്‍ നിര്‍ദേശം നല്‍കി.

സി പി എം നേതാവിന്റെ പേരിലുള്ള മന്ദിരനിര്‍മാണത്തിന് സ്വകാര്യവ്യക്തികളുടെ സ്ഥലത്തുന്നിന്നും മണ്ണ് കടത്തിയതായി ആരോപണം; പ്രതിഷേധവുമായി പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്ത്

അല്ലാത്തപക്ഷം കേസെടുക്കുമെന്നു മുന്നറിയിപ്പു നല്‍കിയതോടെ നേതാക്കള്‍ ഇടപെട്ട് ഒരാഴ്ചയ്ക്കകം കടത്തിക്കൊണ്ടുവന്ന മണ്ണ് തിരിച്ചുകൊണ്ടിടാമെന്നു സമ്മതിച്ചിരിക്കുകയാണ്.

നിസ്വാര്‍ഥമായി പൊതുജീവിതം നയിച്ച നേതാവിന്റെ സ്മാരക നിര്‍മാണത്തിനു മണ്ണ് മോഷണം നടത്തിയതും അതിന്റെ മറവില്‍ മണ്ണ് മറിച്ചുവിറ്റതും നേതാവിനോടുള്ള കടുത്ത നിന്ദയാണെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആരോപിച്ചു. പാര്‍ട്ടിയെ അവമതിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഇവര്‍ സിപിഎം ജില്ലാ നേതൃത്വത്തെ സമീപിച്ചതായും വിവരമുണ്ട്. പ്രശ്നം സി പി എമ്മിനകത്ത് പുകഞ്ഞുനീറുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊

Keywords:  Periya, Kasaragod, Kerala, News, Complaint, Police, CPM, Soil transported from private for CPM leader's building Mandira.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia