രൂപവും കോലവും മാറ്റി ശീതള പാനീയങ്ങൾ വിപണിയിൽ സുലഭം; 'കേരളത്തിൻ്റെ ദേശീയപാനീയമെന്ന്' പോലും പരസ്യം, കുട്ടികൾക്ക് ആരോഗ്യഭീഷണി
● മുൻകൂട്ടി പണം നൽകേണ്ടതില്ലാത്തതിനാൽ ഹോട്ടലുകളിലും ജ്യൂസ് കടകളിലും സുലഭം; 10 രൂപയ്ക്ക് വരെ ലഭ്യമാണ്.
● പഞ്ചസാര വില കൂടിയതോടെ കൃത്രിമ മധുര വസ്തുക്കളും വ്യത്യസ്ത ഫ്ലേവറുകളും ചേർത്ത് വിപണിയിലിറക്കുന്നു.
● അമിതവണ്ണം, ടൈപ്പ് ടു പ്രമേഹം, ദന്തക്ഷയം, അസ്ഥികളുടെ ബലം കുറയൽ, കരൾ പ്രശ്നങ്ങൾ എന്നിവയ്ക്ക് സാധ്യത.
● സ്കൂളുകളിൽ വേണ്ടവിധത്തിലുള്ള ബോധവൽക്കരണം നടക്കുന്നില്ലെന്ന പരാതിയും ഉയരുന്നു.
കാസർകോട്: (KasargodVartha) രൂപവും കോലവും മാറ്റി വ്യത്യസ്ത പേരുകളിൽ ശീതള പാനീയങ്ങൾ വിപണിയിൽ സുലഭമാകുന്നു. 'കേരളത്തിൻ്റെ ദേശീയപാനീയമെന്ന്' പോലും പരസ്യം ചെയ്താണ് ഇവയുടെ വിൽപന. ഗ്യാസ് ചേർത്ത ശീതള പാനീയങ്ങൾ വിവിധ പേരുകളിൽ ദിവസേന എന്നോണമാണ് വിപണിയിൽ ഇറക്കുന്നത്.
മുൻകൂട്ടി പൈസയൊന്നും കൊടുക്കേണ്ടതില്ലെന്നതിനാൽ ഹോട്ടലുകളിലും ജ്യൂസ് കടകളിലും ഇത് നിറഞ്ഞുനിൽക്കും. കുട്ടികളെ ആകർഷിക്കാൻ ഇത്തരം ശീതള പാനീയ ബോട്ടിലുകളിൽ പലതും എഴുതിവിടും. 'ഓക്കേ അല്ലേടാ..', 'ഐ ലവ് യു' എന്നിങ്ങനെയൊക്കെയാണ് പരസ്യം.
കാർബണേറ്റഡ് (ഗ്യാസ്) ശീതള പാനീയങ്ങളിൽ വെള്ളം, പഞ്ചസാര എന്നിവയല്ലാതെ മറ്റൊന്നില്ല. അത് കഴിക്കുന്നവർക്കുമറിയാം. പഞ്ചസാര വില കൂടിയതിനാൽ ശീതള പാനീയത്തിൽ കൃത്രിമ മധുരം ചേർക്കുന്നവരുമുണ്ട്.
ഇവയിൽ വ്യത്യസ്ത ഫ്ലേവറുകൾ ചേർത്താണ് വിപണിയിൽ ഇറക്കുന്നത്. നേരത്തെ കൊക്കക്കോള, പെപ്സി, തംസ് അപ്പ് തുടങ്ങിയ വൻകിട കമ്പനികളുടേതായിരുന്നു ശീതള പാനീയങ്ങൾ വിപണിയിൽ എത്തിയിരുന്നത്. ഇന്നാകട്ടെ 10 രൂപയ്ക്ക് പോലും ഇത്തരത്തിലുള്ള ശീതള പാനീയങ്ങൾ വിവിധ പേരുകളിൽ വിപണിയിൽ എത്തിക്കൊണ്ടിരിക്കുന്നു.
അമിതവണ്ണവും പ്രമേഹവും കരൾ രോഗങ്ങളും ഭീഷണി; സ്കൂളുകളിൽ ബോധവൽക്കരണം വേണമെന്ന് പരാതി
സോഫ്റ്റ് ഡ്രിങ്ക്സിൽ ഉയർന്ന അളവിൽ പഞ്ചസാരയോ കൃത്രിമ മധുര വസ്തുക്കളോ ചേർക്കുന്നത് കുട്ടികളിൽ വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അവയൊന്നും കുട്ടികൾക്കോ യുവാക്കൾക്കോ പ്രശ്നമല്ല. ദാഹം തീർക്കാൻ എളുപ്പവഴി എന്ന നിലയിൽ അവർ എന്തുവേണമെങ്കിലും വാങ്ങിച്ചുകുടിക്കും.
ഇത്തരം ശീതള പാനീയങ്ങൾ കുടിക്കുക വഴി യുവാക്കളിലും കുട്ടികളിലും അമിതവണ്ണം, ടൈപ്പ് ടു പ്രമേഹം, ദന്തക്ഷയം, അസ്ഥികളുടെ ബലം കുറയൽ, കരൾ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ പിടിപെടാനുള്ള സാധ്യതകൾ ആരോഗ്യവകുപ്പ് കേന്ദ്രങ്ങൾ തള്ളിക്കളയുന്നുമില്ല. എന്നാൽ ഇത്തരം പ്രശ്നങ്ങളിൽ സ്കൂളുകളിൽനിന്ന് വേണ്ടവിധത്തിലുള്ള ബോധവൽക്കരണം നടത്തുന്നില്ലെന്ന പരാതിയും ഉയർന്നുവരുന്നുണ്ട്.
കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഈ മുന്നറിയിപ്പ് രക്ഷിതാക്കളിലേക്കും സുഹൃത്തുക്കളിലേക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Low-cost carbonated soft drinks, sold for as little as ₹10 under various names and catchy bottle slogans targeting children, are flooding hotels and juice shops in Kasaragod.
#KasargodVartha #SoftDrinks #PublicHealth #KasaragodNews #ChildHealth #FoodSafety #MalayalamNews #AparnaNews






