city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സോ­ഡ ഉല്‍­പാ­ദ­ന മേ­ഖ­ല വന്‍ പ്ര­തി­സ­ന്ധി­യില്‍

സോ­ഡ ഉല്‍­പാ­ദ­ന മേ­ഖ­ല വന്‍ പ്ര­തി­സ­ന്ധി­യില്‍
കാസര്‍­കോട്: സോ­ഡ­യും സോ­ഫ്­റ്റ് ഡ്രിം­ഗ്‌സും ഉല്‍­പാ­ദി­പ്പി­ക്കു­ന്ന­തി­നാ­വ­ശ്യമാ­യ അ­സം­സ്‌കൃ­ത വ­സ്­തു­ക്കള്‍ക്കും പ­ഞ്ച­സാ­ര­യ്ക്കും നാള്‍­ക്കു­നാള്‍ വി­ല വര്‍ധിപ്പി­ക്കു­ന്ന­തി­ലൂ­ടെ ഉല്‍­പാ­ദ­ന­മേ­ഖ­ല വന്‍ പ്ര­തി­സ­ന്ധി­യില്‍.

ഒ­ടു­വില്‍ ഡീ­സല്‍ വി­ല­യിലും വര്‍ധന­വു­ണ്ടാ­യ­തോ­ടെ പ്ര­തി­സ­ന്ധി­യു­ടെ ആ­ഴം കൂ­ടി­യി­രി­ക്കു­ക­യാ­ണ്. അനാ­രോ­ഗ്യ­ക­രമാ­യ മ­ത്സ­ര­ങ്ങളും പ­ര­സ്പ­രം കു­പ്പി മാ­റ്റി ഉല്‍­പാ­ദ­നം ന­ട­ത്തു­ന്നതും ഈ മേ­ഖ­ല­യില്‍ വന്‍ പ്ര­ശ്‌­ന­ങ്ങ­ളു­ള­വാ­ക്കു­ന്നു.

വി­ല ഏ­കീ­ക­രി­ക്കു­ന്ന­തിനും പ­ര­സ്പ­രം കു­പ്പി മാ­റ്റി ഉല്‍­പാദ­നം ന­ട­ത്തു­ന്ന­തി­നെ­തി­രെയും സോഡ & സോ­ഫ്­റ്റ് ഡ്രിം­ഗ്‌­സ് മാ­നു­ഫാക്‌ചേര്‍­സ് അ­സോ­സി­യേ­ഷന്‍ ശ­ക്തമാ­യ നി­ല­പാ­ട് സ്വീ­ക­രി­ച്ച് വ­രു­ന്നു. ക­ച്ച­വ­ട­ക്കാര്‍ ഉ­പ­യോ­ഗം ക­ഴി­ഞ്ഞ കു­പ്പി­കള്‍ ഉ­ത്ത­ര­വാ­ദി­ത്ത­മില്ലാ­തെ ഷോ­പ്പു­കള്‍­ക്ക് പുറ­മെ വെ­ക്കു­ന്ന­തി­നാല്‍ കു­പ്പി­കള്‍ ന­ഷ്ട­പ്പെ­ടാനും മാ­റ്റ് ആ­രോ­ഗ്യ പ്ര­ശ്‌­ന­ങ്ങള്‍ക്കും കാ­ര­ണ­മാ­കുന്നു.

ഈ മേ­ഖ­ല­യില്‍ അ­നു­ഭ­വി­ക്കു­ന്ന പ്ര­തി­സ­ന്ധിക­ളെ കു­റിച്ചും വി­ല വര്‍­ദ്ധ­ന­വി­നെ കു­റിച്ചും മറ്റും ചര്‍ച ചെ­യ്യു­ന്ന­തി­ന് അ­സോ­സി­യേ­ഷ­ന്റെ പ്ര­ത്യേ­ക ജ­ന­റല്‍ ബോ­ഡി യോ­ഗം സെ­പ്­തം­ബര്‍ 25ന് ചൊ­വ്വാ­ഴ്­ച രാ­വിലെ 9.30 ന് കാസര്‍­കോട് സി­റ്റി ട­വ­റില്‍ വെ­ച്ച് ചേ­രു­ന്നു. യോ­ഗ­ത്തില്‍ മു­ഴു­വന്‍ സോഡ&സോ­ഫ്­റ്റ് ഡ്രിം­ഗ്‌­സ് ഉല്‍­പാ­ദ­കരും സം­ബ­ന്ധി­ക്ക­ണ­മെ­ന്ന് അ­സോ­സി­യേ­ഷന്‍ പ്ര­സിഡ­ണ്ട് വി.ശ­ശി­ധ­രന്‍, ജ­ന­റല്‍ സെ­ക്രട്ട­റി ശ­റ­ഫു­ദ്ധീന്‍ കെ.എം, ട്ര­ഷ­റര്‍ പ­ത്മ­നാ­ഭന്‍ എ­ന്നി­വര്‍ അ­റി­യിച്ചു.

Keywords:  Kasaragod, Price, bottle, Soda and Soft Drinks, Diesel price hike, Production problems

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia