city-gold-ad-for-blogger

'സദാചാര ഗുണ്ടകള്‍ക്കെതിരെ പൊതുസമൂഹം ജാഗരൂഗരാകണം'

'സദാചാര ഗുണ്ടകള്‍ക്കെതിരെ പൊതുസമൂഹം ജാഗരൂഗരാകണം'
മേല്‍പറമ്പ്: കാസര്‍കോട് ജില്ലയുടെ പലഭാഗങ്ങളിലും കണ്ടു വരുന്ന സദാചാര ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹം മിരീക്ഷിക്കുകയും അതില്‍ ജാഗരൂകരാകണമെന്നും പോലീസ് അധികാരികളുടെ സത്വരശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും സെക്കുലര്‍ സാംസ്‌കാരിക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പൊതുസ്ഥലത്ത് വെച്ച് വിവിധ മതസ്ഥരായ സ്ത്രീയും പുരുഷനും തമ്മില്‍ സംസാരിച്ചാല്‍ അത് സദാചാര വിരുദ്ധമാണ് എന്ന പേരില്‍ സദാചാര ഗുണ്ടകള്‍ പൊതു സ്ഥലങ്ങളില്‍ കാണിക്കുന്ന അതിക്രമം ജനസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണ്. നിലവിലെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഇത്തരം ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നേരിടാന്‍ പോലീസ് അധികാരികള്‍ ധൈര്യം കാട്ടണമെന്നും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 യോഗത്തില്‍ റഫീഖ് മണിയങ്ങാനം അധ്യക്ഷത വഹിച്ചു. അനൂപ് കെ. മേല്‍പ്പറമ്പ്, രാജീവന്‍ മാസ്റ്റര്‍, അബൂബക്കര്‍ കുഞ്ഞി മാസ്സര്‍, അശോകന്‍ പി.കെ, ഉമേശന്‍ സി.കെ, പീതാംബരന്‍, മോഹനന്‍ മാങ്ങാട്, ഷൈജു മാങ്ങാട്, രാജേഷ് ബേനൂര്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, Melparamba, Police,  Moral Policing.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia