മാലിന്യ പ്രശ്‌നം: പൗരസമിതി നേതാവിന്റെ വീട് തകര്‍ത്തു
Mar 26, 2015, 11:01 IST
ഉപ്പള: (www.kasargodvartha.com 26/03/2015) മംഗല്‍പ്പാടി പൗരസമിതി ട്രഷററും സാമൂഹ്യ പ്രവര്‍ത്തകനുമായ കൈക്കമ്പയിലെ ഹസീന മന്‍സിലില്‍ മഹ് മൂദ് കൈക്കമ്പയുടെ വീട് പതിനഞ്ചോളം വരുന്ന സംഘം തകര്‍ത്തു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
മഹ് മൂദിന്റെ വീടിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന കെ.ജി.എന്‍. അപ്പാര്‍ട്ട് മെന്റില്‍ നിന്നും ഒഴുക്കി വിടുന്ന മലിന ജലം തന്റെ കിണറില്‍ പതിക്കുന്നതിനെ ചോദ്യംചെയ്തതിനാണ് വീട് തകര്‍ത്തതെന്ന് സംശയിക്കുന്നതായി മഹ് മൂദ് പറയുന്നു. വീട് തകര്‍ത്ത സംഭവം അറിഞ്ഞ ഉടനെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിത്ത് എത്തി സ്ഥലം പരിശോധിക്കുകയും ഫ്ലാറ്റ് നിവാസികളോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷമായി മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് മഹ് മൂദ് കൈക്കമ്പ നിരാഹാര സത്യാഗ്രഹമുള്‍പ്പെടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. മലിനജലം കിണറ്റില്‍ കലര്‍ന്നതിനാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ടാങ്കര്‍ വെള്ളമാണ് മഹ് മൂദും കുടുംബവും ഉപയോഗിക്കുന്നത്.
ഗുരുതരമായ ആരോഗ്യ പ്രശ്‌നം നേരിടുന്ന പ്രദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടക്കം നിരവധി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് മഹ് മൂദും നാട്ടുകാരും പറഞ്ഞു. മഹ് മൂദിന്റെ വീട് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഫ്ലാറ്റിലെ താമസക്കാരനായ അബൂബക്കര്‍ അടക്കം കണ്ടാലറിയാവുന്ന 15 ഓളം പേര്‍ക്കെതിരെ മഞ്ചേശ്വരം സില്‍ പരാതി നല്‍കി.
റിപോര്‍ട്ട്: കെ.എഫ്. ഇഖ്ബാല്‍ ഉപ്പള
Keywords: Uppala, House, Attack, Kerala, Kasaragod, Complaint, Police, Case, Flat, Water, Social workers house attacked.
Advertisement: