city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്രദ്ധാകേന്ദ്രമായി വനിതാക്കമ്മിഷന്‍ സ്റ്റാള്‍

കാസര്‍കോട്: (www.kasargodvartha.com 21.11.2014) സാമൂഹ്യനീതി ദിനാഘോഷത്തിലെ വനിതാക്കമ്മിഷന്റെ പ്രദര്‍ശനസ്റ്റാള്‍ ശ്രദ്ധാകേന്ദ്രമാകുന്നു. വനിതാക്കമ്മിഷന്റെ വിവിധ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് സ്റ്റാളില്‍ മുഖ്യമായും പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

വനിതാക്കമ്മിഷന്‍ എന്ത്, എന്തിന്, പരാതി നല്‍കേണ്ടത് എങ്ങനെ, ഏതൊക്കെ കാര്യങ്ങള്‍ ഉന്നയിക്കാം, കമ്മിഷന്റെ മുഖ്യപ്രവര്‍ത്തനങ്ങളായ അദാലത്തും കൗണ്‍സെലിങ്ങും, ജാഗ്രതാസമിതികള്‍, കലാലയജ്യോതി, വിവാഹപൂര്‍വ്വ കൗണ്‍സെലിങ്, വിവരങ്ങള്‍ അറിയാന്‍ എസ്.എം.എസ്, മറ്റു സേവനങ്ങള്‍, അടിയന്ത്രസാഹചര്യങ്ങളില്‍ വിളിക്കേണ്ട നമ്പരുകള്‍ തുടങ്ങിയവയൊക്കെ പോസ്റ്ററുകളിലൂടെ വിവരിച്ചിരിക്കുന്നു.


ശ്രദ്ധാകേന്ദ്രമായി വനിതാക്കമ്മിഷന്‍ സ്റ്റാള്‍

കൂടാതെ, സ്ത്രീകള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളെപ്പറ്റി മുന്നറിയിപ്പു നല്‍കുന്ന ലഘുചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരിക്കുന്നു. ഗാര്‍ഹികപീഡനം, തൊഴിലിടത്തെ പീഡനം, വിവാഹധൂര്‍ത്ത്, അജ്ഞാതരായ അന്യസംസ്ഥാനക്കാരുമായുള്ള വിവാഹം, മദ്യവിപത്ത്, ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍, ജാഗ്രതാസമിതികള്‍, പെണ്‍കുഞ്ഞുങ്ങളോടുള്ള വിവേചനം തുടങ്ങിയ പത്തിലേറെ ഹ്രസ്വചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുന്നത്.

കമ്മിഷനില്‍ പരാതി നല്‍കാനുള്ള ഫോറത്തിന്റെ സൗജന്യവിതരണവും പരാതിസ്വീകരിക്കലും പലരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു. വിവിധപ്രശ്‌നങ്ങള്‍ സംബന്ധിച്ച ഉപദേശനിര്‍ദ്ദേശങ്ങളും സ്റ്റാളില്‍ നല്‍കുന്നുണ്ട്. ജാഗ്രതാസമിതികള്‍, സ്ത്രീസംരക്ഷണനിയമങ്ങള്‍, സ്ത്രീശക്തി തുടങ്ങിയ വനിതാക്കമ്മിഷന്റെ പ്രസിദ്ധീകരണങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (നവംബര്‍22) മെഗാ അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്.

വിഭിന്നശേഷിയുളളവര്‍ക്ക് സൗജന്യ ഉപകരണവിതരണം 23ന്

കാസര്‍കോട്: സാമൂഹ്യനീതി ദിനാചരണത്തോടനുബന്ധിച്ച്  സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷിയുളളവര്‍ക്ക് അനുയോജ്യമായ  ഉപകരണങ്ങള്‍ സൗജന്യമായി നല്‍കും.നാളെ നവംബര്‍ 23 ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി ട്രൈസൈക്കിള്‍, വീല്‍ചെയര്‍ ,  ഓക്‌സിലറി ക്രച്ചസ് , എല്‍ബോ ക്രച്ചസ് , വാക്കര്‍, വാക്കിംഗ് സ്റ്റിക്ക് , കേള്‍വി സഹായി , കാലിപ്പരപ്പര്‍, കൃത്രിമകാലുകള്‍, വാട്ടര്‍ബെഡ് തുടങ്ങിയ ഉപകരണങ്ങളാണ് നല്‍കുന്നത്. രാവിലെ 9മുതല്‍ 12 വരെയാണ്  രജിസ്‌ട്രേഷന്‍.

ഉപകരണങ്ങള്‍ ആവശ്യമുളളവര്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വികാലാംഗരെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.  അപേക്ഷാ ഫോം ക്യാമ്പില്‍ നിന്നും ലഭിക്കും.  ശ്രവണ സഹായികള്‍ ലഭിക്കുന്നതിന്  ഓഡിയോ പരിശോധന റിപ്പോര്‍ട്ട് കൊണ്ടുവരണം. വാര്‍ഷികവരുമാനം 60000 രൂപയില്‍ കവിയരുത്. മൂന്ന് വര്‍ഷത്തിനകം ഇത്തരം  ഉപകരണങ്ങള്‍ ലഭിച്ചവര്‍ക്ക്  ക്യാംപില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല.

വനിതാക്കമ്മിഷന്റെ 'സ്ത്രീസംരക്ഷണനിയമങ്ങള്‍' പ്രകാശനം ചെയ്തു

കാസര്‍കോട്: വനിതാക്കമ്മിഷന്റെ സ്ത്രീസംരക്ഷണനിയമങ്ങള്‍' എന്ന പുസ്തകം പഞ്ചായത്ത്  സാമൂഹ്യനീതി മന്ത്രി എം.കെ. മുനീര്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ശ്യാമളാദേവി പുസ്തകം ഏറ്റുവാങ്ങി. വിദ്യാനഗറില്‍ സാമൂഹ്യനീതിദിനാഘോഷത്തിന്റെ ഉദ്ഘാടനവേദിയിലാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്.

സ്ത്രീകളുടെ സുരക്ഷയ്ക്കു പ്രയോജനപ്പെടുന്ന 20 നിയമങ്ങളുടെ ലളിതമായ പരിഭാഷയാണ് പുസ്തകത്തിന്റെ  ഉള്ളടക്കം. ഈ നിയമങ്ങളുമായി ബന്ധപ്പെട്ട ഫോമുകളുടെയും മാതൃകയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കുപുറമേ, അടിയന്തരഘട്ടങ്ങളില്‍ വിളിക്കേണ്ട പൊലീസ്, വനിത, നിര്‍ഭയ, നോര്‍ക്ക, സൈബര്‍ ക്രൈം, ചൈല്‍ഡ് ലൈന്‍, ഷീ ടാക്‌സി, തുടങ്ങിയ 70ല്‍പ്പരം ഹെല്പ് ലൈന്‍ നമ്പരുകളും ഹൈവേ, റയില്‍ അലേര്‍ട്ടുകളും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

ജില്ലകളിലെ പ്രൊട്ടക് ഷന്‍ ഓഫീസര്‍മാരുടെയും സാമൂഹ്യക്ഷേമ ഓഫീസര്‍മാരുടെയും വിവരങ്ങളും പുസ്തകത്തിലുണ്ട്. സ്ത്രീകള്‍ക്കു വേണ്ട വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന സംഘടനകളുടെ മേല്‍വിലാസങ്ങള്‍ ജില്ലതിരിച്ചു ചേര്‍ത്തിട്ടുണ്ട്.  വനിതാക്കമ്മിഷനെപ്പറ്റിയുള്ള വിവിധ വിവരങ്ങള്‍ അറിയാനുള്ള എസ്.എം.എസ്. സംവിധാനത്തിന്റെ വിശദാംശങ്ങളാണ് മറ്റൊരു പ്രത്യേകത. പരാതി നല്‍കാനും പരാതിയുടെ സ്ഥിതി അറിയാനും ഈ സംവിധാനത്തിലൂടെ കഴിയും. കമ്മിഷന്‍ അദ്ധ്യക്ഷ, അംഗങ്ങള്‍, സെക്രട്ടറി, ഡയറക്ടര്‍ എന്നിവരില്‍നിന്നു വിവരങ്ങള്‍, ഓരോ ജില്ലയിലെയും ഷെല്‍റ്റര്‍ ഹോമുകള്‍, സേവനദാതാക്കള്‍, ഫാമിലി കൗണ്‍സെലിങ് കേന്ദ്രങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍, അദാലത്തിന്റെ വിവരം എന്നിവയൊക്കെ എസ്.എം.എസിലൂടെ അറിയാം.

വിവിധ വിവാഹനിയമങ്ങള്‍, വിവാഹമോചനനിയമം, കുടുംബക്കോടതി നിയമം, ജീവനാംശത്തിനുള്ള നിയമം, വീട്ടിലെയും തൊഴിലിടത്തെയും പീഡനങ്ങളില്‍നിന്നു സംരക്ഷണത്തിനുള്ള നിയമം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റങ്ങളും ശിക്ഷകളും, സൈബര്‍ കുറ്റകൃത്യങ്ങള്‍, വയോജനസംരക്ഷണനിയമം, സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ നിരോധനനിയമം, ലിംഗനിര്‍ദ്ധാരണനിരോധനനിയമം, അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ തുടങ്ങി സ്ത്രീകള്‍ അറിയേണ്ട  നിയമങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വനിതാക്കമ്മിഷന്റെ മെഗാ അദാലത്ത് 22ന്

കാസര്‍കോട്: സാമൂഹ്യനീതിദിനാഘോഷത്തിന്റെ ഭാഗമായി  വനിതാക്കമ്മിഷന്റെ മെഗാ അദാലത്ത് വിദ്യാനഗറില്‍ സജ്ജീകരിക്കുന്ന പ്രത്യേക പന്തലില്‍ 22ന് രാവിലെ 10 30നാണ് അദാലത്തു നടക്കും. 

കമ്മിഷന്‍ അംഗമായ അഡ്വ: നൂര്‍ബീന റഷീദ്, ഡയറക്ടര്‍ എ. അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ ജില്ലയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, മനശാസ്ത്രവിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അറിയിപ്പു ലഭിച്ച എല്ലാവരും രാവിലെ 10 മണിക്കുതന്നെ എത്തി ഹാജര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Women, Committee, Programme, Municipal Stadium, Social Justice Day programme. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia